November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 1.5 മില്ല്യണിലധികം ഹെയർ പ്രോഡക്ട്സ് തിരിച്ചുവിളിച്ചു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ക്യാൻസറിന് കാരണമാകുന്ന ബെൻസീൻ കെമിക്കൽ സബ്സ്റ്റൻസ് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിൽ 1.5 മില്ല്യണിലധികം ഹെയർ പ്രോഡക്ട്സ് വിപണനം നിർത്തി തിരിച്ചു വിളിക്കാൻ ഉത്തരവിട്ട് ഹെൽത്ത് കാനഡ.

കഴിഞ്ഞ രണ്ട് വർഷമായി വിറ്റഴിച്ച ചില ബെഡ് ഹെഡ് ടിജിഐ, ഡൗവ്, ട്രെസെമ്മെ ഡ്രൈ ഷാംപൂ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാനഡ ഹെൽത്ത് ഏജൻസി ഉത്തരവിട്ടത്. തിരിച്ചുവിളിച്ച ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടൻ നിർത്തി പാക്കേജിംഗിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളും ഹെൽത്ത് കാനഡ ഉത്തരവിൽ പറയുന്നു.

2020 ജനുവരി മുതൽ 2022 ഒക്ടോബർ വരെ കാനഡയിൽ 1,574,426 യൂണിറ്റ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി സർക്കാർ അറിയിച്ചു. ബെൻസീൻ എക്സ്പോഷർ ശ്വസിക്കുന്നതിലൂടെ വായിലൂടെയും ചർമ്മത്തിലൂടെയും ആഗിരണം ചെയ്യപ്പെടാം. രാസവസ്തുവിന്റെ ഉയർന്ന എക്സ്പോഷർ രക്താർബുദം ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിന് കാരണമാകും. ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതായി യൂണിലിവർ കമ്പനിയും പ്രസ്താവനയിൽ അറിയിച്ചു.

About The Author

error: Content is protected !!