November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

എയർ കാനഡ, വെസ്റ്റ്‌ജെറ്റ് യാത്രക്കാർക്ക് നഷ്ടപരിഹാരം അന്യായമായി നിഷേധിക്കുന്നുവെന്ന് പരാതി

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

എയർ കാനഡ, വെസ്റ്റ്‌ജെറ്റ് യാത്രക്കാർക്ക് നഷ്ടപരിഹാരം അന്യായമായി നിഷേധിക്കുന്നുവെന്ന് പരാതി. വൻതോതിലുള്ള ഫ്ലൈറ്റ് കാലതാമസങ്ങളുടെയും റദ്ദാക്കലുകളുടെയും തൽഫലമായി എയർലൈൻ തങ്ങൾക്ക് നഷ്ടപരിഹാരം അന്യായമായി നിഷേധിച്ചുവെന്ന് പരാതിയിൽ പറയുന്നു.

കനേഡിയൻ ട്രാൻസ്‌പോർട്ടേഷൻ ഏജൻസി (സിടിഎ) നിയമങ്ങൾ പാലിക്കാത്ത എയർലൈനുകൾക്കെതിരെ സർക്കാർ നടപടിയെടുക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫെഡറൽ നിയമങ്ങൾ പ്രകാരം, വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്നിരിക്കെ, ഇത് പാലിക്കപെടുന്നില്ലായെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു.

വെസ്റ്റ്‌ജെറ്റും എയർ കാനഡയും , ജീവനക്കാരുടെ കുറവുകൾ മൂലമുണ്ടായ ചില ഫ്ലൈറ്റ് തടസ്സങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അടുത്തിടെ സിടിഎ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് തങ്ങൾക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് മതിയായ വിശദീകരണം എയർലൈനുകൾ നൽകുന്നില്ല, എന്ന് ചില യാത്രക്കാർ ആശങ്ക പ്രകടിപ്പിച്ചു. വിമാനക്കമ്പനികൾ വിമാനം തടസ്സപ്പെടാനുള്ള കാരണങ്ങൾ വിശദീകരിക്കണം, കൂടാതെ നഷ്ടപരിഹാരം നൽകാത്തത് എന്തുകൊണ്ടെന്നും യാത്രക്കാർ ആരാഞ്ഞു. സിടിഎ നിയമങ്ങൾ കാട്ടിൽ പറത്തുകയാണെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി.

About The Author

error: Content is protected !!