November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ആൽബെർട്ടയിലെയും സസ്‌കാച്ചെവാനിലെയും നിരവധി കോഴി ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

തെക്കൻ ആൽബെർട്ടയിലും സസ്‌കാച്ചെവാനിലും നിരവധി കോഴി ഫാമുകളിൽ പക്ഷിപ്പനിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി അറിയിച്ചു. പക്ഷിപ്പനിക്ക് കാരണമായ ഏവിയൻ ഇൻഫ്ലുവൻസ കൂടുതൽ ഫാമുകളിലേക്ക് വ്യാപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

മൗണ്ടൻ വ്യൂ കൗണ്ടി, വാർണർ കൗണ്ടി, കാർഡ്സ്റ്റൺ കൗണ്ടി, സസ്ക്കാച്ചെവനനിലെ റൂറൽ മുനിസിപ്പാലിറ്റി ഓഫ് മൂസ് മൗണ്ടൻ നമ്പർ 63, റൂറൽ മുനിസിപ്പാലിറ്റി ഓഫ് ലോർബേൺ നമ്പർ 254 എന്നിവിടങ്ങളിലെ ഫാമുകളിലാണ് കഴിഞ്ഞ ആഴ്ച അവസാനത്തോടെ പക്ഷിപ്പനി സ്ഥിതീകരിച്ചത്‌. കാനഡയിലും ലോകമെമ്പാടും ഏവിയൻ ഫ്ലൂ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിതരണം നിലനിർത്താൻ കൂടുതൽ ക്രമീകരണങ്ങൾ നടത്തുകയാണെന്നും അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ് കാനഡ അറിയിച്ചു.

പക്ഷിപ്പനിയുടെ H5 സ്‌ട്രെയിൻ രോഗബാധിതരായ പക്ഷികളുമായി കൂടുതൽ സമ്പർക്കമുണ്ടാകാതെ നോക്കണമെന്നും പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും സിഎഫ്ഐഎ അറിയിച്ചു. കാൽഗറി മൃഗശാല ഉൾപ്പെടെ വടക്കേ അമേരിക്കയിലുള്ള മൃഗശാലകളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മൃഗശാലകൾ അടയ്ക്കുകയും, പക്ഷികളെ മറ്റൊരു സുരക്ഷിത കൂടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും സിഎഫ്ഐഎ അറിയിച്ചു. വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അമേരിക്കയിലെ 26 സംസ്ഥാനങ്ങളിലെ ഫാമുകളിലെ 27 ദശലക്ഷത്തിലധികം കോഴികളെയും ടർക്കികളെയും കൊന്നതായി റിപ്പോർട്ടുകളുണ്ട്.

About The Author

error: Content is protected !!