April 11, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ബസിൽ ലൈംഗികാതിക്രമം: 68 കാരനായ മിസ്സിസാഗ സ്വദേശിയെ അറസ്റ്റ് ചെയ്തു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

മിസ്സിസാഗയിൽ ബസിൽ വെച്ച് സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ 68 കാരനായ മിസിസാഗ സ്വദേശിയെ അറസ്റ്റ് ചെയ്തു. മിസ്സിസാഗ സ്വദേശിയായ വിഷ്ണു റോഷെ (68) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിന് കുറ്റം ചുമത്തിയതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹുറോണ്ടാരിയോ സെന്റ് ആൻഡ് ലേക്ഷോർ റോഡിൽ ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്ന 25 കാരിയായ യുവതിയെ പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് പീൽ റീജിയണൽ പോലീസ് പറഞ്ഞു. പ്രതിയെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കിയാതായി പോലീസ് അറിയിച്ചു.

About The Author

error: Content is protected !!