https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
കാനഡയിൽ 10 മില്യൺ ഡോളറിലധികം തട്ടിപ്പ് നടത്തിയ മിസ്സിസാഗാ സ്വദേശിയായ അഭിഭാഷകനെ അറസ്റ്റ് ചെയ്തതായി പീൽ റീജിയണൽ പോലീസ് അറിയിച്ചു. ഷാഹിദ് മാലിക് ലോ ഓഫീസിന്റെ ഉടമയും ഓപ്പറേറ്ററുമായ ഷാഹിദ് മാലിക് (41) നെയാണ് പിയേഴ്സൺ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുടിശ്ശികയുള്ള മോർട്ട്ഗേജുകൾ തിരിച്ചടക്കുന്നതിനായി നിരവധി പേരിൽ നിന്നും അഭിഭാഷകനായ മാലിക് ദശലക്ഷക്കണക്കിന് ഡോളർ സമാഹരിച്ചിരുന്നു. എന്നാൽ പ്രതി ഈ ഫണ്ടുകൾ കുടിശ്ശികയുള്ള മോർട്ട്ഗേജുകൾക്കായി നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് നിരവധി പേർ പോലീസിൽ പരാതി നൽകുകയും ജനുവരിയിൽ മാലിക്കിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായതായി പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം കാനഡയിലേക്ക് മടങ്ങിയെത്തിയ പ്രതിയെ പിയേഴ്സൺ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പൊതുജനങ്ങളെ വഞ്ചിച്ചതിനും വിശ്വാസ വഞ്ചനയ്ക്കും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കിയാതായും പോലീസ് സൂപ്രണ്ട് ഹുബി ഹിൽറ്റ്സ് അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു