November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് കാനഡയും അമേരിക്കയും

ഒട്ടാവ : കോവിഡ് – 19 ആകുലതകൾ മാറുന്നതിനു മുൻപേ  ഉഷ്‌ണതരംഗം അമേരിക്കയിലും കാനഡയിലും പിടിമുറുക്കിയിരിക്കുകയാണ്. പടിഞ്ഞാറൻ അമേരിക്കയിലെയും കാനഡയിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഞായറാഴ്ചയത്തെ ഉഷ്‌ണതരംഗം ബാധിച്ചു, ചില റോഡുകൾ അടച്ചു, ട്രെയിൻ ഗതാഗതം പരിമിതപ്പെടുത്താനും ഗവണ്മെന്റ് ഉത്തരവിടുകയുണ്ടായി. കാനഡയിൽ, കാട്ടുതീ പടരുന്നത് തുടരുകയാണ് – കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 50 സ്ഥലങ്ങളിൽ തീപിടുത്തങ്ങൾ ഉണ്ടായി – കൂടുതൽ തീപിടുത്തങ്ങൾ തടയാൻ സർക്കാർ പുതിയ അടിയന്തര നടപടികൾ പ്രഖ്യാപിച്ചു. വാരാന്ത്യത്തിൽ പസഫിക് കടൽത്തീരത്തും റോക്കി പർവതനിരകളുടെ പടിഞ്ഞാറെ അറ്റത്തും ഉൾനാടൻ പ്രദേശങ്ങളിലും ഉഷ്ണ കാറ്റ്  വീശുന്നുണ്ട്.

കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ തുടർച്ചയായി മൂന്നാം ദിവസം എക്കാലത്തെയും റെക്കോർഡ് ദൈനംദിന താപനില രേഖപ്പെടുത്തി. ട്രെയിൻ ഗതാഗതം മന്ദഗതിയിലാക്കാനോ പരിമിതപ്പെടുത്താനോ ഉള്ള നടപടികൾ ഉൾപ്പെടെ, വരണ്ട പ്രദേശത്ത് കൂടുതൽ കാട്ടുതീ തടയാൻ ലക്ഷ്യമിട്ട് പുതിയ അടിയന്തര നടപടികൾ സ്വീകരിച്ചതായി കനേഡിയൻ ഗതാഗത മന്ത്രി ഒമർ അൽഗാബ്ര ഞായറാഴ്ച പ്രഖ്യാപിച്ചു. പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുതീ സാധ്യത “അങ്ങേയറ്റം” എന്ന് സർക്കാർ വിലയിരുത്തിയതിനാൽ പ്രദേശത്തെ നിരവധി റോഡുകളും ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്.

കനേഡിയൻ സർക്കാർ വാൻ‌കൂവറിൽ നിന്ന് 150 മൈൽ (250 കിലോമീറ്റർ) വടക്കുകിഴക്കായി ലിറ്റൺ പട്ടണത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. ചരക്ക് ട്രെയിൻ കടന്നുപോകുന്നതുമൂലമാണോ   തീപിടുത്തം ഉണ്ടായെതെന്നറിയാനാണിത്. പട്ടണത്തിന്റെ 90 ശതമാനവും തീപിടുത്തതിൽ നശിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ മൊത്തത്തിലുള്ള മരണങ്ങൾ ഇതുവരെ അറിവായിട്ടില്ല, ഞായറാഴ്ച രാവിലെയോടെ ബ്രിട്ടീഷ് കൊളംബിയയിലുടനീളം കാട്ടുതീയുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് സംസ്ഥാനമായ ഒറിഗോണിൽ, വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ മൂന്നിരട്ടിയിലധികം തീപിടുത്തതിലുള്ള വർധനയുണ്ടായതായി യുഎസ് ഫോറസ്റ്റ് സർവീസ് അറിയിച്ചു.

യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ സേവനം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം വടക്കേ അമേരിക്കയിലെ ഏറ്റവും ചൂടേറിയത്  ജൂൺ മാസമായിരുന്നു. മനുഷ്യന്റെ പ്രവർത്തനം ആഗോള താപനിലയെ വർദ്ധിപ്പിക്കുകയും കൂടുതൽ ശക്തമായ കൊടുങ്കാറ്റുകൾ, കടുത്ത ചൂട്, വരൾച്ച, കാട്ടുതീ എന്നിവ സൃഷ്ടിക്കുകയും ചെയ്യുമെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുകയുണ്ടായി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാർഷിക ശരാശരി ആഗോള താപനില 40 ശതമാനം വർദ്ധനവുണ്ടാകാൻ  സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ ഓർഗനൈസേഷനും ബ്രിട്ടന്റെ മെറ്റ് ഓഫീസും അറിയിച്ചു.

About The Author

error: Content is protected !!