November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ പാൽ വില വീണ്ടും ഉയരും; വില വർദ്ധനവിന് അംഗീകാരം നൽകി കനേഡിയൻ ഡയറി കമ്മീഷൻ

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കനേഡിയൻ ഡയറി കമ്മീഷൻ പാലിന്റെ വില വർദ്ധനവിന് രണ്ടാമതും അംഗീകാരം നൽകി. ഒരു കലണ്ടർ വർഷത്തിലെ അപൂർവ്വമായ രണ്ടാമത്തെ വില വർദ്ധനവാണ് പ്രാബല്യത്തിൽ വരുന്നത്.

ക്ഷീരകർഷകരിൽ വിലക്കയറ്റം ഉണ്ടാക്കുന്ന ആഘാതം ഭാഗികമായി നികത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കമ്മീഷൻ പറയുന്നുവെങ്കിലും പാലിന്റെ മൊത്തവില സെപ്തംബർ ഒന്നിന് ലിറ്ററിന് രണ്ട് സെൻറ് അഥവാ 2.5 ശതമാനം വരെ വർദ്ധിക്കും. ഫെബ്രുവരി ഒന്നിന് പാൽ വില ലിറ്ററിന് ആറ് സെൻറ് അഥവാ ഏകദേശം 8.4 ശതമാനം വർധിച്ചതിന് ശേഷമാണ് ഈ വർദ്ധനവ്‌. ഫെഡറൽ ക്രൗൺ കോർപ്പറേഷനായ ഡയറി കമ്മീഷൻ ഓരോ വർഷവും സാധാരണ ഒന്നോ രണ്ടോ ശതമാനം വർധിപ്പിക്കുന്നതിൽ നിന്ന് വളരെ അപൂർവമായാണ് ഈ വിലവർദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് ഇന്ധനം, വളം, തീറ്റ എന്നിവയുടെ വില വർധിക്കുന്നതിനാൽ ഈ വർഷം കാനഡയിലെ ക്ഷീരകർഷകർ രണ്ടാമതും വില വർദ്ധനവ്‌ വേണമെന്ന് മെയ് മാസത്തിൽ കനേഡിയൻ ഡയറി കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. 2021 ഓഗസ്റ്റ് മുതൽ തീറ്റ, ഊർജം, വളം എന്നിവയുടെ വില യഥാക്രമം 22 ശതമാനവും 55 ശതമാനവും 45 ശതമാനവും ഉയർന്നതായി ക്ഷീര കമ്മിഷന്റെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാനഡയിലെ പണപ്പെരുപ്പ പ്രശ്‌നത്തിന്റെ ഭാഗമായി പലചരക്ക് സാധനങ്ങളുടെ വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാലിന്റെ മൊത്തവിലയിൽ വർദ്ധനവ് വരുന്നത്. പണപ്പെരുപ്പം 1981 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് കാനഡയിലുള്ളത്. മെയ് മാസത്തെ പണപ്പെരുപ്പ ഡാറ്റ ഈ ആഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തിനിടയിൽ പലചരക്ക് സാധനങ്ങൾക്ക് വില ഏകദേശം 10 ശതമാനമായി ഉയർന്നിട്ടുണ്ട് കാനഡയിൽ.

രാജ്യവ്യാപകമായി ഭക്ഷ്യധാന്യത്തിന്റെ വില വർദ്ധിക്കുന്നതിനാൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ, ബന്ധപ്പെട്ടവർ ഉന്നയിച്ച ആശങ്കകൾ ക്ഷീര കമ്മീഷൻ ശ്രദ്ധിച്ചതായി കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ഗ്രോസേഴ്‌സിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഗാരി സാൻഡ്സ് പറഞ്ഞു. “വിതരണ ശൃംഖലയിലുടനീളമുള്ള ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകൾ തുടങ്ങിയ ഘടകങ്ങളും വില വർദ്ധനവിനെ സ്വാധീനിക്കുമെന്ന് സാൻഡ്സ് കൂട്ടിച്ചേർത്തു.

എന്നാൽ കമ്മീഷൻ എങ്ങനെയാണ് വിലവർദ്ധനവ് നിർണ്ണയിക്കുന്നത് എന്നതിനെ കുറിച്ച് അസോസിയേഷന് ആശങ്കയുണ്ടെന്നും സിസ്റ്റത്തിൽ സുതാര്യത ആവശ്യപ്പെടുന്നുണ്ടെന്നും റീട്ടെയിൽ കൗൺസിൽ വക്താവ് മിഷേൽ വാസിലിഷെൻ പറഞ്ഞു. കർഷകർക്കുള്ള ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കൗൺസിൽ മനസ്സിലാക്കുന്നുവെന്നും വാസിലിഷെൻ അറിയിച്ചു. “പാൽ ഉൽപാദനച്ചെലവും ഉപഭോക്തൃ വിലയും അടിസ്ഥാനമാക്കിയുള്ള ഒരു ഫോർമുല ഉപയോഗിച്ചാണ് പാലിന്റെ വില ക്രമീകരിക്കുന്നത്. ഈ ഘടകങ്ങൾ കുറയുകയാണെങ്കിൽ, പാലിന്റെ വില കുറയുമെന്ന് ഡയറി കമ്മീഷൻ പറഞ്ഞു.

About The Author

error: Content is protected !!