Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
കോവിഡ് നിയമ ലംഘനത്തിന്റെ പേരിൽ മാനിറ്റോബ സർക്കാർ കഴിഞ്ഞ ആഴ്ച മാത്രം 60,000 ഡോളർ പിഴ ചുമത്തി. ക്വാറന്റൈൻ നിയമലംഘനം, പൊതുജനാരോഗ്യ ഉത്തരവുകൾ ലംഘിക്കൽ എന്നീ വകുപ്പുകളിൽ നിന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം പത്ത് കേസുകളാണ് ക്വാറന്റൈൻ നിയമ ലംഘനത്തിന്റെ പേരിൽ മാനിറ്റോബയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാനിറ്റോബ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ചില ബിസിനസ്സ് സ്ഥാപനങ്ങൾക്കും പിഴ ചുമത്തയിട്ടുണ്ട്. ദി പാസിലെ ന്യൂ അവന്യൂ ഹോട്ടലും വിന്നിപെഗിലെ ഡബ്ല്യുകെഎൻഡി ഹെയർ സലൂണുമാണ് $5,000 വീതം പിഴ ചുമത്തിയിരിക്കുന്നത്. കൂടാതെ ദി പാസിൽ സ്ഥിതി ചെയ്യുന്ന പാസ് ബില്യാർഡ്‌സ് ആൻഡ് സ്‌പോർട്‌സ് ബാർ, വിന്നിപെഗിൽ സ്ഥിതി ചെയ്യുന്ന വാലോർ കൺവീനിയൻസ് സ്റ്റോർ എന്നിവക്ക് $1,296 വീതം പിഴ ചുമത്തി.
മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 16 കേസുകളാണ് കഴിഞ്ഞ ആഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിലിൽ മുതൽ, 2021 നവംബർ വരെ കോവിഡ് നിയമ ലംഘനത്തിന്റെ പേരിൽ 2,324 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിലൂടെ പിഴയിനത്തിൽ മാത്രം $3.3 മില്യണിലധികം ഡോളർ മാനിറ്റോബ സർക്കാരിന് ലഭിക്കുകയുണ്ടായി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു