https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
ദക്ഷിണ കാനഡയിലെ സസ്ക്വാചാൻ പ്രവിശ്യയിൽ 10 പേരെ അക്രമികൾ കത്തിക്കൊന്നു. 15 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനർ റോണ്ട ബ്ലാക്മോർ പറഞ്ഞു. പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫുട്ബോൾ ടിക്കറ്റ് വിൽപ്പനയെ ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സസ്ക്വാചാൻ പ്രവിശ്യയിലെ വെൽഡൺ നഗരത്തിനടുത്ത് 13 ഇടങ്ങളിൽ വെച്ചാണ് ആക്രമണം നടന്നത്. ചിലരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത് മറ്റ് ചിലരെ വെറുതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമണശേഷം കറുപ്പ് നിറമുള്ള വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
ഡാമിയൻ സാൻഡേഴ്സൺ, മിലസ് സാൻഡേഴ്സൺ എന്നീ രണ്ടു പേരാണ് ഇതിന് പിന്നിലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അസിസ്റ്റന്റ് കമ്മിഷനർ റോണ്ട ബ്ലാക്മോർ പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടാൽ വിവരം 911 എന്ന എമർജൻസി നമ്പറിൽ അറിയിക്കാനും പൊലീസ് നിർദേശമുണ്ട്. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ ആക്രമണമാണ് നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു