November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മഹാമാരി കാലത്തും കരുതലിന് ഒരു കുറവും ഇല്ലായെന്ന് തെളിയിക്കുകയാണ് ഫാൾ

61-കാരനായ ഫാൾ കാൻസർ രോഗികൾക്കായുള്ള ധനസമാഹരണത്തിനായി ബ്രിട്ടീഷ് കൊളമ്പിയയിൽ നിന്ന് യാത്ര നടത്തുകയും ശനിയാഴ്ച ഒന്റാറിയോയിലെ സോൾട്ട് സ്റ്റെയിയിൽ തന്റെ ഓട്ടം അവസാനിപ്പിക്കുകയും ചെയ്തു. ഈ മഹാമാരി കാലത്തും കരുത്തലിന് ഒരു കുറവും വന്നിട്ടില്ല  എന്ന് തെളിയിക്കുകയാണ് ഫാൾ.

“എനിക്ക് ഇത് പൂർത്തിയാക്കാൻ കഴിയുമോ എന്ന് ആളുകൾ അത്ഭുതപ്പെട്ടു. പക്ഷേ ഞാൻ ഇപ്പോൾ ഇവിടെയുണ്ട്, അത് അത്ഭുതകരമായി പൂർത്തിക്കരിച്ചുവെന്ന് ഞാൻ കരുതുന്നു, ”കനേഡിയൻ പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഫാൾ പറഞ്ഞു.

ഫാൾ ഏപ്രിൽ 12 ന് തന്റെ ജന്മനാടായ ബി സി-യിലെ ഡങ്കനിൽ, യാത്ര ആരംഭിച്ചു, സോൾട്ട് സ്റ്റെയിലെ തന്റെ നിലവിലെ വീട്ടിലേക്ക് പോയി.  തന്റെ “മാരത്തോൺ ഓഫ് ഹോപ്പ്” ആരംഭിക്കുന്നതിന് മുമ്പ് കാൻസർ ബാധിച്ച് ഒരു കാൽ നഷ്ടപ്പെട്ട കനേഡിയൻ ഐക്കൺ ടെറി ഫോക്‌സിന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.

മെയ്ക്ക്-എ-വിഷ് കാനഡ, ചൈൽഡ്ഹുഡ് കാൻസർ കാനഡ എന്നിവയ്ക്കായി സംഭാവനകൾ ശേഖരിക്കുകയാണ് എന്ന് ഫാൾ പറഞ്ഞു. ഈ കോവിഡ് കാലത്തുപോലും കാൻസർ രോഗികൾക്കായി സന്മനസോടെ പ്രവർത്തിച്ച ഫാലിന് രാജ്യത്തിൻറെ വിവിധ കോണിൽ  നിന്നും അഭിനന്ദ പ്രവാഹമാണ് വരുന്നത്. വെള്ളിയാഴ്ച വരെ,  69,000 ഡോളറിലധികം ഫാലിന് സമാഹരിക്കാൻ സാധിച്ചു.

About The Author

error: Content is protected !!