November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ചിരിപ്പിച്ച് കളറാക്കി ‘മദനോത്സവം’ ; റിവ്യൂ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘മദനോത്സവം’ കാനഡയിൽ റിലീസ് ചെയ്തു. സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരു രാഷ്‍ട്രീയ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തിയ ‘മദനോത്സവം’ നിറഞ്ഞ സദസ്സിൽ കാനഡയിൽ പ്രദർശനം തുടരുകയാണ്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ,’ ‘ന്നാ താൻ കേസ് കൊട്’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ തിരക്കഥയിൽ നവാഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം ചെയ്ത ‘മദനോത്സവം പ്രേക്ഷകനെ ചിരിപ്പിക്കാനും ചിന്തിക്കാനുമാകുന്ന ഒരുഗ്രൻ കോമഡി എന്റർടെയ്നറാണ്.

ഇ. സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന കൃതിയാണ് മദനോത്സവത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയ നേതാവായ മദനൻ മഞ്ഞക്കാരന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന മദനൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് മദനോത്സവം. കോഴിക്കുഞ്ഞുങ്ങളെ നിറമടിച്ച് വിൽപന നടത്തുന്ന മദനൻ എന്ന യുവാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ പേരിനോട് ചേർന്ന് തന്നെയാണ് കഥാഗതിയുടെ മുന്നോട്ടുള്ള പോക്ക്. ആദ്യം മുതൽ അവസാനം വരെ നിറഞ്ഞ് ചിരിക്കാനുള്ള വകയുണ്ട് ചിത്രത്തിൽ. സീരിയസ് വേഷങ്ങളിൽ നിന്നുള്ള സുരാജ് വെഞ്ഞാറമൂടിന്റെ തിരിച്ചു വരവ് കൂടിയാകുമ്പോൾ വിഷുവിന് തിയറ്ററുകൾ ഉണരുന്ന കാഴ്ചയാണ് വന്നിരിക്കുന്നത്.

പതിവുരീതികളിൽ നിന്ന് വ്യത്യസ്തമാണ് ബാബു ആന്റണി അവതരിപ്പിച്ച മദനൻ മഞ്ഞക്കാരൻ. മൊത്തത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇടയ്ക്കു അൽപം കണ്ണുനനയിക്കുകയും ചെയ്യുന്ന ഒരുഗ്രൻ കോമഡി എന്റർടെയ്നറാണ് മദനോത്സവം. ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് – വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ – ജെയ് കെ., പ്രൊഡക്ഷൻ ഡിസൈനർ – ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ – രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ – കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം – ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം – മെൽവി ജെ., മേക്കപ്പ് – ആർ.ജി. വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ – അഭിലാഷ് എം.യു., സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ – അരപ്പിരി വരയൻ.

About The Author

error: Content is protected !!