ആൽബെർട്ട : ഫോർട്ട് മക്മുറേയിലെ വീടുകളിലേക്ക് ഒരു പുതിയ അതിഥി എത്തിരിക്കുകയാണ്, മറ്റാരുമല്ല കരടിയാണെന്നു മാത്രം. കാട്ടിലെ ഭക്ഷണം മാത്രം പോരാ നാട്ടിലെയും വേണമെന്ന മട്ടിലാണ് കരടിയുടെ യാത്ര. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ഭക്ഷണവും തേടിയുള്ള യാത്രയാണ് ഇതെന്ന് മാത്രം. ഡസ്റ്റബിന്നിലെ ഭക്ഷണം മാത്രമാണ് കരടിക്ക് നോട്ടം മറ്റൊന്നും ശ്രദ്ധയിൽ പെടുന്നുമില്ല.
ഒരു വീടിന്റെ സ്റ്റെയറിൽ വളരെ സന്തോഷത്തോടെ ഡസ്റ്റബിന് അന്വേഷിച്ച് കയറുന്നതും എന്നാൽ ഭക്ഷണം ഇല്ലന്ന് കണ്ടതോടെ നിരാശയോടെ തിരിച്ചു ഇറങ്ങുന്നതും വളരെ രസകരമായിയാണ് ഇ വീഡിയോയിൽ തോന്നുക. ഇതുകൊണ്ടൊന്നും ഞാൻ തോൽക്കില്ല എന്ന മട്ടിലാണ് കക്ഷി അടുത്ത വീടും ലക്ഷ്യമാക്കി നീങ്ങുന്നത്. അടുത്ത വീട്ടിൽ നിന്നും നിരാശയോടെ യാണ് തിരിച്ചു പോരുന്നത്. എന്നിട്ട് വീണ്ടും ആകാംഷ യോടെ അടുത്ത വീട്ടിലെ ഡസ്റ്റബിന് ലക്ഷ്യമാക്കി നീങ്ങുകയും ഒടുവിൽ അതിൽ വിജയിക്കുകയും ചെയുന്നു. കക്ഷിക്ക് ഭക്ഷണം ആണ് വേണ്ടതെന്നു ഇതിൽ വളരെ വ്യക്തമാണ്. കിട്ടിയ ഭക്ഷണം വളരെ സന്തോഷത്തോടെ കഴിക്കുകയും അടുത്ത ഡസ്റ്റബിന് തേടി പോകുകയുമാണ് . നേരം വെളുക്കുന്നതെ ഒള്ളു പക്ഷെ ആരെയും ബുദ്ധിമുട്ടിക്കാതെ വളരെ ശാന്തനായി നീങ്ങുകയാണ് കക്ഷി.
2016 ലെ കാട്ടുതീ ഫോർട്ട് മക്മുറേയിലെ ചുറ്റുമുള്ള കാട് അഗ്നിക്കിരയായതാണ് കരടികൾ സമീപ പ്രദേശങ്ങളിലേക്ക് വരാൻ കാരണമെന്ന് വന്യജീവി എൻഫോഴ്സ്മെന്റ് ഏജൻസി പറഞ്ഞു. എന്തായാലും ആൽബെർട്ടാ വന്യജീവി എൻഫോഴ്സ്മെന്റ് ഏജൻസി വളരെ ശ്രദ്ധയോടെ യാണ് ഇതിനെ നോക്കി കാണുന്നത് . ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലേക്ക് ഇത് വഴി മാറിയാൽ ആൽബെർട്ടാ വന്യജീവി എൻഫോഴ്സ്മെന്റ് ഏജൻസിക്ക് പണി കൂടുകതന്നെ ചെയ്യും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു