https://chat.whatsapp.com/EQzv7qMaaimHxuMaS46mu6
സാൽമൊണല്ല ബാക്ടീരിയ അണുബാധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജിഫ് പീനട്ട് ബട്ടറിന്റെ ചില ഉൽപ്പന്നങ്ങൾ കാനഡയിൽ തിരിച്ചുവിളിക്കുവാൻ ഉത്തരവ് നൽകി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. കാനഡയിൽ വിൽക്കുന്ന 11 തരം ജിഫ് ഉൽപ്പന്നങ്ങളും, ക്രീം, ലൈറ്റ്, ക്രഞ്ചി, ഡാർക്ക് റോസ്റ്റ് ക്രീം പീനട്ട് ബട്ടർ എന്നിവ ഉൾപ്പെടെ കാനഡയിൽ വിൽക്കുന്ന നിരവധി പീനട്ട് ബട്ടർ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുകയാണെന്ന് നിർമ്മാതാക്കളായ ജെ എം സമുക്കർ ആൻഡ് കമ്പനിയും അറിയിച്ചു. 1274425 മുതൽ 2140425 വരെയുള്ള ലോട്ട് കോഡുകളുള്ള ജാറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചിരുന്നു ഇതിന്റെ ഭാഗമായിട്ടാണ് തിരിച്ചുവിളിക്കുന്നതെന്നും കൂടാതെ സമീപകാലത്ത് വാങ്ങിയിട്ടുള്ള ജിഫ് പീനട്ട് ബട്ടറിന്റെ കോഡുകൾ പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നതായും കമ്പനി അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ 12 സംസ്ഥാനങ്ങളിൽ സാൽമൊണല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. ഇതുവരെ അമേരിക്കയിൽ 14 പേർക്ക് സാൽമൊണല്ല അണുബാധ ബാധിക്കുകയും രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അഞ്ച് രോഗികളിൽ നാലുപേരും അസുഖം വരുന്നതിന് മുമ്പ് വ്യത്യസ്ത തരം ജിഫ് ബ്രാൻഡ് പീനട്ട് ബട്ടർ കഴിച്ചതായി സിഡിസി പറഞ്ഞു. എന്നാൽ കാനഡയിൽ ഇതുവരെ രോഗങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെങ്കിലും മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഉൽപ്പന്നങ്ങൾ കാനഡയിൽ തിരിച്ചുവിളിക്കുന്നതെന്ന് നിർമ്മാതാക്കളായ ജെ എം സമുക്കർ ആൻഡ് കമ്പനി വക്താവ് അറിയിച്ചു. കാനഡയിലെയും, അമേരിക്കയിലെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് ഉചിതമായ നടപടികൾ തീരുമാനിക്കുമെന്നും, സമഗ്രമായ അന്വേഷണം ഏകോപിപ്പിക്കുകയാണെന്ന് ജെ.എം.സ്മുക്കർ കമ്പനി പറഞ്ഞു.
പനി, രക്തരൂക്ഷിതമായ വയറിളക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയാണ് സാൽമൊണല്ലയുടെ ലക്ഷണങ്ങൾ. അപൂർവ സന്ദർഭങ്ങളിൽ, ധമനികളിലെ അണുബാധ, എൻഡോകാർഡിറ്റിസ്, ആർത്രൈറ്റിസ്, കുടൽ രോഗമായ സാൽമൊനെലോസിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കും കാരണമാകും. സാൽമൊണല്ല അണുബാധ സാധ്യതയുള്ളതിനാൽ ഏപ്രിലിൽ കാനഡയിലുടനീളമുള്ള സ്റ്റോറുകളിൽ നിന്ന് 20-ലധികം കിൻഡർ ബ്രാൻഡ് ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ പിൻവലിച്ചിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു