November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജലദൗർലഭ്യത കനേഡിയൻ പ്രദേശമായ ഇക്വലൂയിറ്റ് സിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

നുനാവുട്ടിന്റെ തലസ്ഥാന നഗരമായാ ഇക്വലൂയിറ്റിൽ ജലദൗർലഭ്യതയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വേനൽ മഴയുടെ അഭാവവും, ഇക്വലൂയിറ്റ് സിറ്റിയിലെ ദ്വിതീയ ജലസ്രോതസ്സായ അപെക്സ് നദിയിലെ ഒഴുക്ക് 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായതും ജലദൗർലഭ്യതക്ക് പ്രധാന കാരണമായി.

ഇക്വലൂയിറ്റിന്റെ ജലസംഭരണിയായി വർത്തിക്കുന്ന ജെറാൾഡിൻ തടാകത്തിലെ ജലസംഭരണി നിറയ്ക്കുന്നതിന് ഖിക്കിക്താലിക് തടാകത്തിൽ നിന്ന് അധിക ജലം പമ്പ് ചെയ്യാൻ റെഗുലേറ്ററിയുടെ അനുമതി ആവശ്യമാണ്. 500 ദശലക്ഷം ലിറ്റർ ജലം പമ്പ് ചെയ്യേണ്ടതുണ്ട്. അനുമതി ലഭിച്ചാൽ 40 ദിവസമെടുക്കും പമ്പിങ് പൂർത്തീകരിക്കാൻ. 2019ൽ ചെയ്തതിന് സമാനമായി തടാകത്തിൽ ഇപ്പോൾ താത്കാലിക പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവ അപെക്‌സ് നദിയിലേക്ക് ജലം എത്തിക്കുമെന്നും മേയർ കെന്നി ബെൽ പറഞ്ഞു.

വിന്ററിലേക്ക് ആവശ്യമായ വെള്ളം ലഭിക്കാൻ റിസർവോയറിന് ഏകദേശം 413,000 ക്യുബിക് മീറ്റർ ജലം ഉണ്ടാകണമെന്ന് നഗരത്തിന്റെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും എമർജൻസി മാനേജ്‌മെന്റ് കോ-ഓർഡിനേറ്ററുമായ ആമി എൽജേഴ്‌സ്മ വെള്ളിയാഴ്ച സിറ്റി കൗൺസിലിനോട് പറഞ്ഞു. കൂടാതെ നഗരത്തിലെ ജലവിതരണ സംവിധാനം നവീകരിക്കുന്നതിനായി ഏപ്രിലിൽ ഫെഡറൽ ഗവൺമെന്റ് 214 ദശലക്ഷം ഡോളർ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

About The Author

error: Content is protected !!