November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ‘വിദ്വേഷ കുറ്റകൃത്യം’ ആശങ്ക ഉയർത്തുന്നു ഇന്ത്യൻ വിദേശമന്ത്രാലയം

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലെ പ്രമുഖ ഹിന്ദു ക്ഷേത്രമായ ഗൗരി ശങ്കർ മന്ദിർ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കി. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള വിദ്വേഷം നിറഞ്ഞ സന്ദേശങ്ങളാൽ ക്ഷേത്രങ്ങളുടെ ചുവരുകൾ വികൃതമാക്കിയിരിക്കുന്നത്. ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസും (എസ്‌എഫ്‌ജെ) മറ്റ് ഖാലിസ്ഥാനി ഗ്രൂപ്പും ചേർന്ന് ക്ഷേത്രത്തിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ നടത്തിയെന്ന് സംശയിക്കുന്നു. കാനഡയിലെ ബ്രാംപ്ടണിലാണ് ഗൗരി ശങ്കർ മന്ദിർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

“ഇന്ത്യൻ പൈതൃകത്തിന്റെ പ്രതീകമായ ബ്രാംപ്ടണിലെ ഗൗരി ശങ്കർ മന്ദിറിനെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് വികൃതമാക്കിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. വിദ്വേഷകരമായ നശീകരണ പ്രവൃത്തി കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തി. ഈ വിഷയത്തിൽ ഞങ്ങൾ കനേഡിയൻ അധികാരികളോട് ആശങ്ക ഉന്നയിച്ചിട്ടുണ്ട്’ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ക്ഷേത്രത്തിൽ ചുവരെഴുത്തുകൾ നടത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കനേഡിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2022 ജൂലൈ മുതൽ കാനഡയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വിദേശകാര്യ മന്ത്രാലയം കാനഡയിൽ “വിദ്വേഷ കുറ്റകൃത്യങ്ങളും” “ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും” കുത്തനെ ഉയർന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ബ്രാംപ്ടണിലെ ഗൗരി ശങ്കർ മന്ദിർ വികൃതമാക്കിയതിനെ അപലപിച്ച് കനേഡിയൻ എംപി ചന്ദൻ ആചാര്യ രംഗത്തെത്തി. ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം തടയാൻ അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ബ്രാംപ്ടണിലെ ഗൗരി ശങ്കര് മന്ദിറിന് നേരെയുള്ള ആക്രമണം കാനഡയിലെ ഹിന്ദു വിരുദ്ധ, ഇന്ത്യ വിരുദ്ധ ഗ്രൂപ്പുകളുടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ്. സോഷ്യൽ മീഡിയയിലെ വിദ്വേഷം, ഇപ്പോൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ, അടുത്തത് എന്താണ്? ഇത് ഗൗരവമായി എടുക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.” ആചാര്യ ട്വീറ്ററിൽ കുറിച്ചു.

About The Author

error: Content is protected !!