November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

നിക്കോൾ ചുഴലിക്കാറ്റ് നോവ സ്കോഷ്യയയിലെ നിരവധി വീടുകളിൽ ഉൾപ്പെടെ ബിസിനസ്സ് സ്ഥാപനങ്ങളിൽ വൈദ്യുതി മുടങ്ങി

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

ഉഷ്ണമേഖലാ കൊടുങ്കാറ്റിനു ശേഷമുള്ള നിക്കോൾ ചുഴലിക്കാറ്റ് മൂലം ശനിയാഴ്ച രാവിലെ നോവ സ്കോഷ്യയയിലെ ഏകദേശം 17,000 വീടുകളിൽ ഉൾപ്പെടെ ബിസിനസ്സ് സ്ഥാപനങ്ങളിൽ വൈദ്യുതി മുടങ്ങി. എന്നാൽ വൈകുന്നേരത്തോടെ ഇത് പുനഃസ്ഥാപിക്കുകയും ചെയ്തു.

അറ്റ്ലാന്റിക് കാനഡയിലും കിഴക്കൻ ക്യൂബെക്കിലും മഴ മുന്നറിയിപ്പുകൾ ഇപ്പോഴും തുടരുന്നു, ന്യൂ ബ്രൺസ്‌വിക്കിലും തെക്കൻ ന്യൂഫൗണ്ട്‌ലൻഡിലും ഉൾപ്പെടെ ചില പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. കിഴക്കൻ ക്യൂബെക്കിന്റെയും ന്യൂഫൗണ്ട്ലാൻഡിന്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചക്ക് സാധ്യത ഉള്ളതായി കാനഡ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കൻ ഗൾഫ് ഓഫ് സെന്റ് ലോറൻസിൽ ഉയർന്ന ജലനിരപ്പും തിരമാലക്ക് സാധ്യത ഉള്ളതായും ഇത് വടക്കുകിഴക്കൻ ന്യൂ ബ്രൺസ്‌വിക്കിനെയും ഗാസ്‌പെ മേഖലയെയും ബാധിക്കുമെന്നും ചെറിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കിഴക്കൻ ഗാസ്‌പെ പെനിൻസുലയിലും ചാലിയൂർ ഉൾക്കടലിന്റെ വടക്കൻ തീരത്തും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ട്.

About The Author

error: Content is protected !!