November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയെ വിറപ്പിച്ച് ഫിയോണ ചുഴലിക്കാറ്റ്; വീടുകൾ ഒലിച്ചുപോയി, വ്യാപക നാശനഷ്ടം

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

വെള്ളിയാഴ്ച ആഞ്ഞടിച്ച ഫിയോണ ചുഴലിക്കാറ്റിൽ നോവ സ്കോഷ്യായിലും പ്രിൻസ് എഡ്വേർഡ് ദ്വീപിലും വ്യാപക നാശനഷ്ടം. പ്രവിശ്യയുടെ മധ്യഭാഗത്ത് പ്രധാനമായും സാക്ക്‌വില്ലെ ട്രൂറോ, സ്‌റ്റെല്ലർടൺ എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. അറ്റ്ലാന്റിക് ബേസിൻ സീസണിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിലൊന്നായി മാറിയിരിക്കുകയാണ് ഫിയോണ ചുഴലിക്കാറ്റ്. കാനഡയുടെ കിഴക്കൻ കടൽത്തീരത്താണ് ഇപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നത്.

നോവ സ്കോഷ്യാ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്ലാൻഡ്, ന്യൂ ബ്രൺസ്വിക്ക് എന്നിവയ്ക്കും ക്യൂബെക്കിന്റെ തീരപ്രദേശങ്ങളിലും ശക്തമായ മഴക്കും, അത്യന്തം അപകടകരമായ തിരമാലകളും ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തീരപ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചതായി എഎഫ്പി അറിയിച്ചു. പ്രവിശ്യകളുടെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 160km/h വരെ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇല്ലാതായി, വാഹനങ്ങളുടെയും വീടുകളുടെയും മുകളിൽ മരങ്ങൾ കടപുഴകി വീണു, മൊബൈൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടു, പ്രാവശ്യയിലെങ്ങും ഗതാഗത കുരുക്ക് അതി രൂക്ഷവുമാണ്.

നോവ സ്കോഷ്യായിൽ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രധാനമന്ത്രി ട്രൂഡോ അറിയിച്ചു. ന്യൂഫൗണ്ട്‌ലാൻഡിന്റെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള 4,067 ജനസംഖ്യയുള്ള പോർട്ട് ഓക്‌സ് ബാസ്‌ക്വസിൽ, തീവ്രമായ വെള്ളപ്പൊക്കത്തിൽ ചില വീടുകളും ഓഫീസ് കെട്ടിടങ്ങളും കടലിൽ ഒലിച്ചുപോയി, പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 20 വീടുകളെങ്കിലും ഒലിച്ചുപോയതായി പ്രവിശ്യ അധികൃതർ സ്ഥിരീകരിച്ചു.

പ്രാവശ്യയിലുടനീളം വൈദ്യുതി ലൈനുകളുടെ പണി പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്ന് വൈദ്യുതി കമ്പനികൾ അറിയിച്ചു. 2003- ലാണ് നോവ സ്കോഷ്യായിൽ അവസാനമായി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഈ ആഴ്ച ആദ്യം പ്യൂർട്ടോ റിക്കോയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഫിയോണ ഇതിനകം തന്നെ നാശം വിതച്ചിരുന്നു.

About The Author

error: Content is protected !!