November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ജീവനക്കാരുടെ കുറവ് കാനഡയിലെ ആരോഗ്യ പരിപാലന പ്രവർത്തകർ സർക്കാർ സഹായം തേടുന്നു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിലുടനീളമുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് ആരോഗ്യ മേഖലയിലെ സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്ന് ആരോഗ്യ പരിപാലന പ്രവർത്തകരും ആരോഗ്യ മേഖലയിലെ സംഘടനകളും അഭിപ്രായപ്പെട്ടു. ഇതിന് ഉചിതമായ പരിഹാരം കണ്ടെത്താനും, നടപടികൾ വേഗത്തിലാക്കാനും വിവിധ പ്രവിശ്യ, ഫെഡറൽ സർക്കാരിനോട് സംഘടന ആവശ്യപ്പെട്ടു.

ഹെൽത്ത് കെയർ പ്രാക്ടീഷണർമാർക്കിടയിലെ ജോലി ഒഴിവുകളുടെ എണ്ണം – കൂടുതലും ആശുപത്രികളിൽ – 2019 ലെ പാൻഡെമിക്കിന് മുമ്പുള്ള അതേ കാലയളവിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏകദേശം 92 ശതമാനം വർധിച്ചുവെന്ന്, സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഡാറ്റ ചൂണ്ടികാണിക്കുന്നു.

ജീവനക്കാരുടെ കുറവ് സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും, ഇത് ശസ്ത്രക്രിയ വൈകുന്നതിനും കാരണമാകുന്നുവെന്ന് ഹെൽത്ത്‌കെയർകാൻ സിഇഒ പോൾ-എമൈൽ ക്ലൂട്ടിയർ പറഞ്ഞു. കാനഡയിലെ ആരോഗ്യ പരിപാലന സംവിധാനം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി ജീൻ-യെവ്‌സ് ഡുക്ലോസുമായി താൻ അടുത്തിടെ കൂടിക്കാഴ്ച നടത്തിയതായി കനേഡിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. കാതറിൻ സ്മാർട്ട് അറിയിച്ചു.

എന്നാൽ ഈ വെല്ലുവിളികൾ ഒരു പ്രവിശ്യയിലോ പ്രദേശത്തിനോ മാത്രമുള്ളതല്ലെന്ന് തിരിച്ചറിയാൻ പ്രവിശ്യ, ഫെഡറൽ സർക്കാരിന് സാധിക്കുന്നുണ്ടോ എന്ന ചോദ്യമാണ് സംഘടനകൾ ഉയർത്തുന്നത്.

ആരോഗ്യ സംവിധാനത്തിലെ ബാക്ക്‌ലോഗുകൾ കുറയ്ക്കുന്നതിനും തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനും സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഹെൽത്ത് കാനഡ വക്താവ് ആനി ജെനിയർ അറിയിച്ചു. വർഷങ്ങളായി തുടരുന്ന മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച ആരോഗ്യ പരിപാലന ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ സഹായിക്കുന്നതിന് പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ഫെഡറൽ ഗവൺമെന്റ് 2 ബില്യൺ ഡോളർ നൽകുമെന്ന് മാർച്ചിൽ ആരോഗ്യമന്ത്രി ജീൻ-യെവ്‌സ് ഡുക്ലോസ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ തൊഴിലിടങ്ങളെ ഭീഷണി, അക്രമം, ഉപദ്രവം എന്നിവയിൽ നിന്ന് മുക്തമാക്കുന്നതിന് നിയമനിർമ്മാണ മാറ്റങ്ങൾ വരുത്തുമെന്നും ജോലിസ്ഥലത്തെ അന്തരീക്ഷവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നത്തിനും ഇത് നിർണായകമാണെന്നും ഡുക്ലോസ് അഭിപ്രായപ്പെട്ടു.

വിദേശ ആരോഗ്യ സംരക്ഷണ ക്രെഡൻഷ്യലുകൾ അംഗീകരിക്കുകയും കാനഡയിൽ ജോലി ചെയ്യാൻ വിദേശത്ത് നിന്നുള്ള ആരോഗ്യ പരിപാലന വിദഗ്ധരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഒരു പ്രോഗ്രാം വിപുലീകരിക്കുന്നതിനായി ബജറ്റിൽ അഞ്ച് വർഷത്തിനുള്ളിൽ 115 മില്യൺ ഡോളറും അതിനുശേഷം ഓരോ വർഷവും 30 മില്യൺ ഡോളറും നൽകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

About The Author

error: Content is protected !!