https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp
ഒന്റാറിയോയിൽ വിൽക്കുന്ന മാക്മില്ലന്റെ സ്‌പെഷ്യാലിറ്റി ഫുഡ്‌സ് ബ്രാൻഡായ മക്കെയ്‌ൻ 3/8″ സ്റ്റേക്രിസ്‌പ് സ്‌ട്രെയിറ്റ് കട്ട് ഫ്രൈസ് തിരിച്ചുവിളിക്കുന്നതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഉൽപ്പന്നത്തിൽ അപ്രഖ്യാപിത അളവിൽ ഗ്ലൂറ്റനോ, ഗോതമ്പോ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കുന്നത്.
സീലിയാക് രോഗമോ മറ്റ് ഗ്ലൂറ്റൻ സംബന്ധമായ രോഗമോ ഉള്ളവർ ഉൽപ്പന്നം കഴിക്കരുതെന്നും, ഇത് ഗുരുതരമായ അല്ലെങ്കിൽ ജീവൻ അപകടപ്പെടുന്നതിന് വരെ കാരണമായേക്കാമെന്ന് ദേശീയ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകി.
ദേശീയ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് പ്രവിശ്യയിലുടനീളമുള്ള കടകളിൽ നിന്ന് മക്കെയ്‌ൻ 3/8″ സ്റ്റേക്രിസ്‌പ് സ്‌ട്രെയിറ്റ് കട്ട് ഫ്രൈസ് നീക്കം ചെയ്യും.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു