November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഫൈസർ വാക്‌സിൻ ബൂസ്റ്റർ ഡോസായി നല്കാൻ ഹെൽത്ത് കാനഡ അംഗീകാരം നൽകി

18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്‌സിൻ നല്കാൻ ഹെൽത്ത് കാനഡ അംഗീകാരം നൽകി.

ആദ്യത്തെ രണ്ട് കോവിഡ് -19 വാക്‌സിൻ ഡോസുകൾ എടുത്ത ആളുകളെ കാലക്രമേണ വൈറസിനെതിരെയുള്ള സംരക്ഷണം നിലനിർത്താൻ സഹായിക്കാനാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാമത്തെ വാക്സിൻ കഴിഞ്ഞ് കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് നൽകുന്നത്.

ദീർഘകാല കെയർ ഹോമിലെ താമസക്കാരും പ്രതിരോധശേഷി കുറഞ്ഞ ആളുകളും ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഇതിനകം തന്നെ കാനഡയിൽ മൂന്നാം ഡോസായി ഫൈസർ, മോഡേണ വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ പ്രവിശ്യകൾ ഇതിനോടകം തന്നെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

About The Author

error: Content is protected !!