November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ലോകമാകെ 40 ലക്ഷം കോവിഡ്-19 മരണങ്ങൾ; ഏറ്റവുമധികം മരണം യുഎസിൽ

കോവിഡ് -19  മഹാമാരിയിൽ ലോകമൊട്ടാകെ  മരിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. പുതിയ കൊറോണ വൈറസ് രോഗത്തെക്കുറിച്ച് ചൈന ലോകാരോഗ്യ സംഘടനയെ ഔദ്യോഗികമായി അറിയിക്കുന്നത് 2019 ഡിസംബർ 31നാണ്. 2020 ജനുവരി 11ന് വുഹാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ലോകമാകെ 40 ലക്ഷം പേർ മരിച്ചത് 450 ദിവസത്തിനിടയിലാണ്.

ചൈനയിൽ മൊത്തം വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ ആണ്, മരണം 4,636. രോഗബാധിതരുടെ എണ്ണത്തിൽ ചൈന ഇപ്പോൾ 101–ാം സ്ഥാനത്താണ്.

ആകെ 18.65 കോടി പേരാണ് പോസിറ്റീവായത്. ഇതിൽ 17.52 കോടി പേർ രോഗമുക്തരായി. ചികിത്സയിലുള്ളവർ 1.18 കോടിയാണ്. ഏറ്റവുമധികം പേർ പോസിറ്റീവായതും (3.47 കോടി പേർ) മരിച്ചതും ( 6.22 ലക്ഷം) യുഎസിലാണ്. മരണത്തിൽ രണ്ടാമത് ബ്രസീലാണ് 1.90 കോടി പേർ പോസിറ്റീവായി, 5.29 ലക്ഷം പേർ മരിച്ചു. രോഗബാധിതരിൽ രണ്ടാമത് ഇന്ത്യയാണ്.  3.07 കോടി പേർ പോസിറ്റീവായി; 4.05 ലക്ഷം പേർ മരിച്ചു.

About The Author

error: Content is protected !!