November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്ന് റിപ്പോർട്ടുകൾ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

കാനഡയിൽ ഗ്യാസ് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലയും കൂടുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം കാനഡയെയും സാരമായിത്തന്നെ ബാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

കാനഡയിൽ ആദ്യം ഉയർന്നത് ഗ്യാസ് വിലയാണ്. ഇതിനെ പിന്തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നാണ് പല വിദഗ്ധരും പ്രതീക്ഷിക്കുന്നത്. കാനഡയിൽ ഗോതമ്പ് പോലുള്ള ധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളുടെ വില ഉയരുമെന്ന് അഗ്രി-ഫുഡ്സ് അനലിറ്റിക്സ് ലബോറട്ടറിയിലെ ഡയറക്ടറും ഡൽഹൌസി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ സിൽവെയ്ൻ ചാൾബോയിസ് പറഞ്ഞു. മീറ്റ് ഉൽപ്പന്നങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നുവയുടെ വിലയും കൂടും. ആഗോള വിപണിയിൽ ചൈനയുടെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ചാൾബോയിസ് അഭിപ്രായപ്പെട്ടത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുമെന്ന് ഉറപ്പാണ്.

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടർന്നാൽ കാനഡയിൽ ഗ്യാസ് വില ഇനിയും വർദ്ധിക്കാൻ ഇടയുണ്ട്. അത് പൊതുഗതാഗതത്തെ ബാധിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാൻ ഒരു കാരണവുമായേക്കാം. കർഷകർ ഉപയോഗിക്കുന്ന വളത്തിന്റെ വിലയും കൂടുമെന്നും അതും കാനേഡിയൻ വിപണിയെ സാരമായി തന്നെ ബാധിക്കും.

കഴിഞ്ഞ വർഷം ഈ സമയത്ത്, കാനഡയിലെ ശരാശരി വാതക വില ലിറ്ററിന് 1.24 ഡോളറായിരുന്നു. ഏപ്രിലിൽ ഫെഡറൽ സർക്കാരിന്റെ കാർബൺ ടാക്സ് കൂടി വരുമ്പോൾ ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ പോലുള്ള പ്രൊവിൻസുകളിൽ ഗ്യാസ് വില ലിറ്ററിന് 2 ഡോളർ വരെയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

About The Author

error: Content is protected !!