November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വാക്സിനേഷൻ നയം: ആശയക്കുഴപ്പത്തിൽ കാനേഡിയൻ ട്രക്ക് ഡ്രൈവർമാർ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

അതിർത്തി കടക്കുന്ന എല്ലാ ട്രക്ക് ഡ്രൈവർമാരും കനേഡിയൻ പൗരന്മാരോ വിദേശ പൗരന്മാരോ എന്നീ എല്ലാവരും ശനിയാഴ്ച മുതൽ പൂർണ്ണമായും വാക്സിനേഷൻ എടുക്കണമെന്ന മുന്നറിയിപ്പുമായി ഫെഡറൽ സർക്കാർ.

ജനുവരി 15-നകം ട്രക്ക് ഡ്രൈവർമാരായി പ്രവർത്തിക്കുന്ന എല്ലാ വിദേശ പൗരന്മാർക്കും കാനഡയിൽ പ്രവേശിക്കാൻ പൂർണ്ണമായി വാക്സിനേഷൻ എടുക്കണമെന്ന് നവംബർ പകുതിയോടെ ഫെഡറൽ ഗവൺമെന്റ് ആദ്യമായി പ്രഖ്യാപിച്ചതുമുതൽ വിവാദ നയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം വ്യാപകമാണ്. എന്നാൽ ഈ ആശയകുഴപ്പത്തിനിടയിലാണ് പുതിയ മുന്നറിയിപ്പ് സർക്കാർ നൽകിയിരിക്കുന്നത്.120,000 കനേഡിയൻ ട്രക്ക് ഡ്രൈവർമാരിൽ അതിർത്തി കടക്കുന്നവരിൽ 10 ശതമാനം പേർ ഇപ്പോഴും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലതെന്നാണ് സർക്കാർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ട്രക്ക് ഡ്രൈവർക്കുള്ള വാക്‌സിൻ നിർബന്ധം രാജ്യത്തിന്റെ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുമെന്നും, ആവശ്യ സാധനങ്ങളുടെ വില ഇനിയും വർദ്ധിപ്പിക്കുമെന്നും കൺസർവേറ്റീവ് എംപി മെലിസ ലാന്റ്‌സ്മാൻ കുറ്റപ്പെടുത്തി.

കാനഡയിൽ പണപ്പെരുപ്പം ഇതിനകം തന്നെ റെക്കോർഡ് ഉയർന്ന നിലയിലാണ്, ട്രൂഡോ ഗവൺമെന്റിന്റെ മോശം നയ തീരുമാനങ്ങൾക്ക് വില കൊടുക്കുന്നത് കനേഡിയൻ ജനതയായിരിക്കും എന്നാണ് ചില സംഘടനകൾ പറയുന്നത്. എന്നാൽ ഈ പ്രസ്താവനയോട് ഗതാഗത മന്ത്രി അൽഗബ്ര വിയോജിച്ചു, വിതരണ ശൃംഖലയ്‌ക്കുള്ള ഏറ്റവും വലിയ ഭീഷണി വാക്‌സിൻ നയമല്ലായെന്നും, മറിച്ച് മഹാമാരിയാണ്, വാക്‌സിനേഷൻ മാത്രമാണ് അതിനെ മറികടക്കാനുള്ള ഏക മാർഗം എന്നും അദ്ദഹം പറയുകയുണ്ടായി.

About The Author

error: Content is protected !!