November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

പാൽ ബാഗിൽ ചത്ത എലി; അന്വേഷണം ആരംഭിച്ച് ഒന്റാറിയോയിലെ സിഎഫ്‌ഐഎ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഒന്റാറിയോ ജോർജിയൻ ബേയിലെ ക്രിസ്റ്റ്യൻ ഐലൻഡിൽ താമസിക്കുന്ന 28 കാരിയായ ഷെയ്‌ലിൻ മാർസ്ഡനാണ് ദുരാനുഭവം ഉണ്ടായത്. ഷെയ്‌ലിൻ വാങ്ങിയ മൂന്ന് പാൽ ബാഗിലെ ഒരു ബാഗിലാണ് ചത്ത എലിയെ കണ്ടെത്തിയത്. ഷെയ്‌ലിൻ വാങ്ങിയ ഒരു ബാഗ് പാലിന് സാധാരണയേക്കാൾ ഭാരം ഉണ്ടായിരുന്നു, എന്തോ കുഴപ്പമുണ്ടെന്ന് അപ്പോൾ തോന്നിയെങ്കിലും കാര്യമായി എടുത്തിയിരുന്നില്ല.

മാർച്ച് 26-നാണ്, നീൽസൺ ട്രൂടേസ്റ്റ് കമ്പനിയുടെ പാൽ ബാഗ് ഷെയ്‌ലിൻ വാങ്ങിയത്. അതിൽ ഒരു പാൽ ബാഗ് ഉപയോഗിക്കുകയും ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ടാമത്തെ പാൽ ബാഗിന്റെ അടിയിൽ ചത്ത എലിയെ കണ്ടെത്തിയത്. താനും, മകൻ ഒനികാനിവും ഇതിനകം പാൽ കുടിക്കുകയും ചെയ്തിരുന്നുവെന്ന് ഷെയ്‌ലിൻ പറയുന്നു.

എന്നാൽ മൂന്ന് വയസ്സുള്ള മകന് വയറിളക്കം അനുഭവപ്പെടുകയും കൂടുതൽ ലക്ഷണങ്ങളുണ്ടോയെന്ന് മകനെ നിരീക്ഷിച്ചു വരികയാണെന്ന് ഷെയ്‌ലിൻപറഞ്ഞു. ഭക്ഷ്യസുരക്ഷ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും ഷെയ്‌ലിൻ മാർസ്ഡൻ പറയുന്നു. മാർച്ച് 30 ന് തന്നെ ഷെയ്‌ലിൻ കമ്പനിക്ക് ഒരു ഓൺലൈൻ പരാതി നൽകിയിരുന്നു.

“ഇതിന് സമാനമായ ഉപഭോക്തൃ പരാതികളൊന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ലായെന്നും, ഞങ്ങൾ എല്ലാ ഫീഡ്‌ബാക്കും ഗൗരവമായി എടുക്കുകയും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി[CFIA] യുമായി അന്വേഷണത്തിന് സഹകരിക്കുകയും ചെയ്യുമെന്ന്” പരാതിയെക്കുറിച്ച് നീൽസൺ ഡയറിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ സപുട്ടോ പ്രതികരിച്ചത്. എന്നാൽ അന്വേഷണം ആരംഭിച്ചതായി സിഎഫ്‌ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുണനിലവാര നിയന്ത്രണത്തിൽ ഇടയ്ക്കിടെ തകരാറുകൾ ഉണ്ടാകാറുണ്ട്, ഈ സംഭവം അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും രാജ്യത്തെ ഭക്ഷ്യ നിയന്ത്രണ സംവിധാനത്തിൽ പൊതുജനങ്ങൾക്ക് എപ്പോഴും വിശ്വാസമുണ്ടായിരിക്കണമെന്നും, ഇതുപോലുള്ള കാര്യങ്ങൾ വളരെ വിരളമായിട്ടാണ് സംഭവിക്കാറുള്ളതെന്നും റയേഴ്സൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഒക്യുപേഷണൽ ആൻഡ് പബ്ലിക് ഹെൽത്തിലെ അസോസിയേറ്റ് പ്രൊഫസർ ഇയാൻ യങ് പറഞ്ഞു.

“നിർമ്മാതാക്കളും കമ്പനികളും കൂടുതൽ ഉത്തരവാദിത്തവുമുള്ളവരാകണമെന്നും, ഈ കാര്യങ്ങൾ ഗൗരവമായി എടുക്കേണ്ടതാണെന്നും പ്രത്യേകിച്ചും ഭക്ഷണ വില വളരെ ഉയർന്നതിനാൽ, നൽകുന്ന പണത്തിന് ഗുണമേന്മയുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽകാൻ കമ്പനികൾ തയാറാകണമെന്നും മാർസ്ഡൻ പറഞ്ഞു.

About The Author

error: Content is protected !!