November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കുട്ടികളുടെ വേദന സംഹാരി മരുന്നുകളുടെ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിൽ കുട്ടികളുടെ വേദന സംഹാരി മരുന്നുകളുടെ നിരന്തരമായ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടൈലനോൾ, അഡ്വിൽ തുടങ്ങിയ കുട്ടികളുടെ വേദന സംഹാരി മരുന്നുകളുടെ ദൗർലഭ്യത്തിൽ അകപ്പെട്ടിരിക്കുകയാണ് കാനഡയിലെ പല പ്രാവശ്യകളും. കാനഡ അതിർത്തി കടന്ന് യുഎസ് ഫാർമസികളിൽ നിന്ന് വാങ്ങുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് ചില മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.

കൂടാതെ ഞായറാഴ്ച ബിസി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഏകദേശം ഒമ്പത് മണിക്കൂർ കാത്തിരിപ്പ് സമയം നേരിട്ടതായി മാതാപിതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ ഇത്തരത്തിലുള്ള കാത്തിരിപ്പ് സമയങ്ങൾ സാധാരണമല്ലയെന്ന് കുട്ടികളുടെ അത്യാഹിത വിഭാഗം, ഡോ. അന്ന വോലാക് പറഞ്ഞു. നിലവിൽ ആശുപത്രികൾ നിറഞ്ഞിരിക്കുന്നതിനാലും, അഡ്മിഷനിലെ ബാക്ക്‌ലോഗ് കാരണം വൻ കാലതാമസമുണ്ടാകാമെന്ന് വോലാക്ക് അഭിപ്രായപ്പെട്ടു. കുട്ടികളിൽ ജലദോഷവും ഇൻഫ്ലുവൻസയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളും വർധിച്ചുവരുന്നതും, ആശുപത്രികളിൽ കുട്ടികൾക്കുള്ള കാത്തിരിപ്പ് സമയം കൂടിയതും കാനഡ ഹെൽത്ത് ഡിപ്പാർട്മെന്റിന് വെല്ലുവിളിയായിരിക്കുകയാണ്.

എപ്പിഡെമിയോളജിസ്റ്റുകൾ, എമർജൻസി റൂം ഡോക്ടർമാർ, ഹെൽത്ത് കാനഡ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള വിവരമനുസരിച്ച് മരുന്നുകൾ നിർമ്മിക്കാനുള്ള അസംസ്കൃത ചേരുവകളുടെ അഭാവമാണ് ക്ഷാമം സൃഷ്ടിച്ചത്. ആശുപത്രി ഉപയോഗത്തിനായി അമേരിക്കയിൽ നിന്നും ആസ്‌ത്രേലിയയിൽ നിന്നും മരുന്നുകൾ ലഭ്യമാക്കുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ കനേഡിയൻ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഹെൽത്ത് കാനഡയുടെ ചീഫ് മെഡിക്കൽ അഡൈ്വസർ സുപ്രിയ ശർമ്മ പറഞ്ഞു.

About The Author

error: Content is protected !!