November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

Change in the criteria for traveling to Canada on a student visa and for work

Change in the criteria for traveling to Canada on a student visa and for work

സ്റ്റുഡന്റ് വിസയിലും ജോലിക്കായും കാനഡയിലേക്ക് യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

OVID-19 വ്യാപനം കുറയ്ക്കുന്നതിനുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമായി,സ്റ്റുഡന്റ് വിസയിൽ വരുന്നവരും ഉദ്യോഗാര്ഥികളും ഉൾപ്പെടെ എല്ലാ യാത്രക്കാരും കാനഡയിലേക്ക് പ്രവേശിക്കുമ്പോഴും പ്രവേശിച്ച ശേഷവും ചില പ്രത്യേക വിവരങ്ങൾ ഗവൺമെന്റിന് നൽകേണ്ടതുണ്ട്. യാത്രക്കാരൻറെ ക്വാറന്റൈൻ പ്ലാനും യാത്രയുടെ വിശദശാംശങ്ങളും അയാളെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇനി മുതൽ കാനഡയിൽ പോകുന്നതിനുള്ള നിർബന്ധിത മാനദണ്ഡങ്ങളിൽ ഉൾപ്പെടും. ഈ നടപടികൾ പാലിക്കാൻ യാത്രക്കാരെ സഹായിക്കുന്നതിന് സുരക്ഷിതവും യൂസർ ഫ്രണ്ട്ലിയുമായ മാർഗ്ഗം സ്വീകരിക്കാൻ കാനഡ ഗവണ്മെന്റ് 2020 ഏപ്രിലിൽ അവതരിപ്പിച്ച പദ്ധതിയാണ് ArriveCAN. ArriveCAN വരുന്നതോടുകൂടി കാനഡയിൽ വരാനിരിക്കുന്ന വിദ്യാർത്ഥികളുടെയും ഉദ്യോഗാര്ഥികളുടെയും എല്ലാ രേഖകളും ഇലക്ട്രോണിക്കായി എയർപോർട്ട് അതോറിറ്റി ട്രാക്ക് ചെയ്യും. ArriveCAN ഒരു മൊബൈൽ അപ്ലിക്കേഷനായും ഓൺലൈൻ ആയും ലഭ്യമാണ്.

2020 നവംബർ 21 വരെ, കാനഡയിലേക്ക് വരുന്ന വിമാന യാത്രക്കാർ തങ്ങളുടെ വിമാനത്തിൽ കയറുന്നതിന് മുമ്പ് അവരുടെ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ ArriveCAN വഴി സമർപ്പിക്കേണ്ടതുണ്ട്.യാത്ര, കോൺ‌ടാക്റ്റ് വിവരങ്ങൾ, നിർബന്ധിത ക്വറണ്ടൈൻ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾക്കുള്ള ക്വറണ്ടൈൻ പ്ലാൻ, COVID-19 രോഗലക്ഷണങ്ങളുടെ സ്വയം വിലയിരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാനഡയിലേക്ക് പ്രവേശനം തേടുമ്പോൾ യാത്രക്കാർ അവരുടെ ArriveCAN രസീത് കാണിക്കാൻ തയ്യാറായിരിക്കണം; യാത്രക്കാർ കാനഡയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അതിർത്തി സേവന ഉദ്യോഗസ്ഥർ നിങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി സമർപ്പിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കും. ഫ്ലൈറ്റ് കയറുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങൾ ഡിജിറ്റലായി സമർപ്പിക്കാത്ത യാത്രക്കാരെ എൻഫോഴ്‌സ്‌മെന്റ് നടപടികൾക്ക് വിധേയമാക്കും. ഇത് വാക്കാലുള്ള മുന്നറിയിപ്പുകൾ മുതൽ 1,000 ഡോളർ വരെ പിഴയുമാകാം.വൈകല്യം അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുതലായ വ്യക്തിപരമായ സാഹചര്യങ്ങൾ കാരണം ഇലക്ട്രോണിക് രേഖകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് പരിഗണന നൽകും.

ArriveCANന്റെ ആവശ്യകതയെക്കുറിച്ച് വിമാന യാത്രക്കാരെ അവരുടെ എയർ കാരിയർ ഓർമ്മിപ്പിക്കും. റോഡ് മാർഗ്ഗവും ജല മാർഗ്ഗവും കാനഡയിൽ എത്തുന്നവർക്ക് arrive can രസീത് നിര്ബന്ധമാണ്. മണ്ടറ്ററി ഐസൊലേഷൻ ഓർഡർ ലഭിക്കാത്ത യാത്രക്കാർ കാനഡയിൽ എത്തി 48 മണിക്കൂറിനുള്ളിൽ അവർ കാനഡയിൽ എത്തിയതായി നിർദ്ദിഷ്ട അതോറിറ്റിയെ അറിയിച്ചിരിക്കണം. ക്വറന്റൈൻ കാലയളവും ഇത് സംബന്ധിച്ച വിവരങ്ങളും ഓരോ ദിവസത്തെയും രോഗ ലക്ഷണങ്ങൾ സംബന്ധിച്ച സ്വയം വിലയിരുത്തലും arrive can വഴിയോ 1-833-641- എന്ന നമ്പരിൽ വിളിച്ചോ അറിയിക്കണം. കാനഡയിൽ എത്തുന്നതിന് മുൻപ് ArriveCAN ഉപയോഗിക്കാത്തവർക്ക് എത്തിയ ശേഷവും ഇതിനുള്ള സൗകര്യം ലഭിക്കില്ല. അത്തരക്കാർ വിവരങ്ങൾ 1-833-641-0343 എന്ന നമ്പറിൽ ദിവസവും വിളിച്ചറിയിക്കണം എന്നത് നിർബന്ധവുമാണ്. COVID-19 വ്യാപനം തടയുന്നതിനുള്ള കാനഡ ഗവണ്മെന്റിന്റെ സുപ്രധാന നടപടിയാണിത്, കാരണം യാത്രക്കാരുടെ വിവരങ്ങൾ പ്രവിശ്യകളുമായും പ്രദേശങ്ങളുമായും പങ്കു വയ്ക്കാനും ഫോളോ-അപ്പിനായി യാത്രക്കാരെ ബന്ധപ്പെടുന്നതിനും നിർബന്ധിത ക്വറന്റൈൻ ഉത്തരവ് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എളുപ്പത്തിൽ നിയമപാലകർക്ക് കൈമാറാനും ഇതിലൂടെ സാധിക്കുന്നു. .

ഡിജിറ്റൽ അപേക്ഷകളായതിനാൽ സമയലാഭവും ഒരു പ്രത്യേകതയാണ്. ബോർഡർ സർവീസിലുള്ള ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലുള്ള സാമൂഹ്യ അകലം പാലിക്കാനും arrivecan സഹായിക്കുന്നു,. ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ ഓ എസ് ആപ്പ് സ്റ്റോറിലും arrivecan അപ്ലിക്കേഷൻ ലഭ്യമാണ്. ഇതുകൂടാതെ യാത്രക്കാർക്ക് ഓൺലൈൻ ആയും സൈൻ ഇൻ ചെയ്യാൻ സാധിക്കും. കാനഡ ഒഴികെയുള്ള വേറേത് രാജ്യങ്ങളിലേക്കും പോകുന്നവർ arrivecan-ഇൽ വിവരങ്ങൾ നൽകേണ്ട ആവശ്യമില്ല. പ്രോസസ്സിംഗ് വേഗത്തിലാക്കുന്നതിനായി വാൻ‌കൂവർ അന്താരാഷ്ട്ര വിമാനത്താവളം, കാൽ‌ഗറി അന്താരാഷ്ട്ര വിമാനത്താവളം, ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം, മോൺ‌ട്രിയൽ പിയറി-എലിയട്ട് ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ arrive can എൻട്രി നടത്താൻ സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്. സ്വകാര്യതയ്ക്ക് മേൽ യാതൊരു തരത്തിലുള്ള ഭീഷണിയും arrivecan ഉയർത്തുന്നില്ല. അപ്ലിക്കേഷൻ ഉപയോക്താക്കളുടെ ജി‌പി‌എസ് സാങ്കേതികവിദ്യയോ ഡാറ്റയോ ഉപയോഗിക്കുന്നില്ല. കാനഡയ്ക്ക് പുറത്തുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കാനഡ സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

About The Author

error: Content is protected !!