November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കോടികളുടെ തട്ടിപ്പ്: വേരുകൾ ഇന്ത്യയിലും; ‘ടെക് സപ്പോർട്ട്’ തട്ടിപ്പ് തകർത്ത് സിബിഐ-യും, എഫ്ബിഐ-യും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

‘റിമോട്ട് ടെക് സപ്പോർട്ട്’ എന്ന പേരിൽ ആയിരക്കണക്കിന് യുഎസ്, കനേഡിയൻ പൗരന്മാരെ കബളിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഡൽഹി പോലീസും, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (എഫ്ബിഐ) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നിന്നും ലഭിച്ച വിവരപ്രകാരം, 20,000-ത്തിലധികം ഇരകളെ ടാർഗെറ്റുചെയ്‌ത ഒരു ട്രാൻസ്-നാഷണൽ ടെക്‌നിക്കൽ സപ്പോർട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പുരുഷന്മാർക്കെതിരെയും ന്യൂജേഴ്‌സിയിൽ നിന്നുള്ള യുവതിക്കെതിരെയും വഞ്ചന, ഗൂഢാലോചന, തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിപ്പ് സംഘം 10 മില്യൺ ഡോളറിലധികം ഇതിൽ നിന്നും സമ്പാദിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഡൽഹി സ്വദേശികളായ ഗഗൻ ലാംബ, ഹർഷദ് മദൻ, കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള ജയന്ത് ഭാട്ടിയ, ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള വികാസ് ഗുപ്ത, മേഘ്‌ന കുമാർ, കുൽവീന്ദർ എന്നിവർക്കെതിരെയാണ് കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

“ടെക് സപ്പോർട്ട്” തട്ടിപ്പിൽ ഉൾപ്പെട്ടുവെന്നാരോപിച്ച് ഡിസംബർ 14 ന് ഹർഷാദിനെയും പിറ്റേന്ന് വികാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗഗനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല, അതേസമയം ജയന്തിനെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത് യുഎസ്-ന് കൈമാറിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ സഹായിച്ചതിന് സിബിഐയ്ക്കും ഡൽഹി പോലീസിനും യുഎസ് അറ്റോർണി ഫിലിപ്പ് ആർ സെല്ലിംഗർ നന്ദി അറിയിച്ചു. ന്യൂയോർക്കിൽ വെച്ച് കുൽവീന്ദറിനെ അറസ്റ്റ് ചെയ്യുകയും ഒരു ലക്ഷം ഡോളർ ബോണ്ടിൽ വിട്ടയക്കുകയും ചെയ്തു.

ഇരകളുടെ പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ “വഞ്ചനാപരമായ പോപ്പ്-അപ്പ് വിൻഡോകൾ” ദൃശ്യമാക്കുന്നത്തിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. കമ്പ്യൂട്ടറുകളിൽ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് തെറ്റായി അവകാശപ്പെടുകയും, സാങ്കേതിക പിന്തുണ ലഭിക്കുന്നതിന് ഒരു ടെലിഫോൺ നമ്പറിൽ വിളിക്കാൻ അവരോട് നിർദ്ദേശിക്കുകയും ചെയ്യും. തുടർന്ന് ഇരകളുടെ കമ്പ്യൂട്ടറുകളിലേക്ക് വിദൂരമായി ആക്‌സസ് ചെയ്യുകയും ചില സമയങ്ങളിൽ സൗജന്യമായി ലഭ്യമായ “ആഡ്ബ്ലോക്കർ” ടൂൾ ഡൗൺലോഡ് ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യും, തുടർന്ന് പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടുകയും, ഇതിന് ഇരകളിൽ നിന്ന് വലിയ തുക ഈടാക്കുകയും ചെയ്തിരുന്നു.

About The Author

error: Content is protected !!