November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് കുട്ടികളിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിലും, അമേരിക്കയിലും കുട്ടികളെ കൂടുതായി ബാധിക്കുന്ന റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.

റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, അല്ലെങ്കിൽ ആർ എസ് വി, പലപ്പോഴും ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണവും പകർച്ചവ്യാധിയുമായ ശ്വാസകോശ വൈറസാണ്. കൂടാതെ 2 വയസ്സ് മുതലുള്ള കുട്ടികൾക്ക് ആർ എസ് വി അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ പ്രസ്താവനയിൽ പറഞ്ഞു.

മൂക്കൊലിപ്പ്, തുമ്മൽ, ചുമ, പനി തുടങ്ങിയ നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളാണ് വൈറസ് കൂടുതലും ഉണ്ടാക്കുന്നത്, എന്നാൽ ഇത് ന്യുമോണിയ, ബ്രോങ്കിയോളൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. കൂടാതെ ഇത് ശ്വാസകോശത്തിലെ ചെറിയ ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കും. ആറ് മാസത്തിൽ താഴെയുള്ള കുട്ടികളും ആസ്ത്മ, ഹൃദയസ്തംഭനം തുടങ്ങിയ മുൻകാല ഗുരുതരമായ ആരോഗ്യപ്രശ്നമുള്ളവരും ആശുപത്രിയിൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ക്യൂബെക്കിൽ, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് കാനഡ ഹെൽത്ത് ഏജൻസി പറയുന്നുവെങ്കിലും എമർജൻസി റൂമുകൾക്കുള്ള കാത്തിരിപ്പ് സമയം ഇപ്പോഴും കുറഞ്ഞിട്ടില്ലായെന്നതാണ് വാസ്തവം.

കാനഡയിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (486 ഡിറ്റക്ഷൻസ്; 3.5% പോസിറ്റീവ്) ഈ വർഷത്തിൽ പ്രതീക്ഷിച്ചതിലും കേസുകൾ കൂടുതലാണ്. 2019-20ൽ 18,860 കേസുകൾ സ്ഥിരീകരിച്ചിരുന്നു എന്നാൽ 2020-21 സീസണിൽ ലോക്ക്ഡൗണുകളും മാസ്കുകളും സാമൂഹിക അകലം പാലിക്കലും ആർ എസ് വി കേസുകൾ 239 ആയി കുറഞ്ഞിരുന്നു.

About The Author

error: Content is protected !!