November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ മലയാളിക്ക് തപാൽ വഴി അയച്ച പാസ്പോർട്ട് നഷ്ടമായി

Join for daily Canada Malayalam News

https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0

കേപ് ബ്രെട്ടണിൽ താമസിക്കുന്ന മലയാളിയായ അബിൻ വർഗീസിന് ആണ് തപാൽ വഴി അയച്ച പാസ്പോർട്ട് നഷ്ടമായത്. വർക്ക് പെർമിറ്റ് സ്റ്റാമ്പ് ചെയ്യാൻ ഒട്ടാവയിലേക്ക് അയച്ചതിന് ശേഷം തപാലിൽ പാസ്‌പോർട്ട് ലഭിച്ചിട്ടില്ല എന്നാണ് അബിൻ വർഗീസ് വ്യക്തമാക്കുന്നത്. നഷ്ടപ്പെട്ട പാസ്‌പോർട്ടിനായുള്ള അന്വേഷണത്തിൽ ആണ് ഇപ്പോൾ അബിൻ.

കേപ് ബ്രെട്ടൺ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ വിദ്യാർത്ഥി ആയിരുന്നു അബിൻ വർഗീസ്. വർക്ക് പെർമിറ്റ് പാസ്പ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ ഒട്ടാവയിലേക്ക് അയച്ചതിന് ശേഷം തപാലിൽ തനിക്ക് പാസ്‌പോർട്ട് തിരികെ ലഭിച്ചിട്ടില്ല എന്നാണ് അബിൻ പറയുന്നത്. സിഡ്‌നിയിൽ ആണ് അബിൻ താമസിക്കുന്നത്.

2019-ൽ പഠിക്കാനായി കാനഡയിൽ വന്ന അബിൻ കോവിഡ് വ്യാപനം കാരണം നാട്ടിൽ പോയിരുന്നില്ല. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ഇരിക്കെയാണ് ഇതു സംഭവിച്ചിരിക്കുന്നത്.

നവംബർ ആദ്യ വാരം ആണ് വർക്ക് പെർമിറ്റ് മുദ്ര പതിപ്പിക്കുന്നതിനായി ഒട്ടാവയിലേക്ക് പാസ്‌പോർട്ട് അയച്ചത്. കാനഡ പോസ്റ്റിന്റെ വെബ്‌സൈറ്റ് ട്രാക്കിംഗ് കാണിക്കുന്നത് അത് നവംബർ 24-ന് സിഡ്‌നിയിലെ അദ്ദേഹത്തിന്റെ മെയിൽബോക്‌സിൽ തിരിച്ചെത്തിയതായിട്ടാണ്. എന്നാൽ അബിന് ഇതുവരെ പാസ്പോർട്ട് ലഭിച്ചിട്ടുമില്ല. “ആരെങ്കിലും ഇത് അബദ്ധത്തിൽ എടുത്തതാണോ അതോ (കാനഡ പോസ്റ്റ്) അബദ്ധവശാൽ മറ്റൊരു (മെയിൽബോക്സിൽ) ഇട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്. പക്ഷെ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലയെന്നും, ആരുടേയെങ്കിലും കൈവശമുണ്ടോയെന്നറിയില്ല ”എന്നുമാണ് അബിൻ പറയുന്നത്. അയൽവാസികളോട് പാസ്പോർട്ട് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചെങ്കിലും കിട്ടിയിരുന്നില്ല. കാനഡ പോസ്റ്റ് ന്റെ ഓഫീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അബിൻ വർഗീസ്.

ഇത് എപ്പോൾ തുടര്കഥയായിരിക്കുകയാണ്, നോവസ്കോഷ്യയിൽ താമസിക്കുന്ന മലയാളിയായ ഫിബിൻ ജോസഫ് നും പാസ്പോർട്ട് നവംബറിൽ തപാൽ വഴി നഷ്ടമായിരുന്നു. ഫിബിനും പരാതി നൽകിയിട്ടുണ്ട്. കാനഡ പോസ്റ്റ് ന്റെ ഡെലിവെറിയിലുള്ള അലംഭാവമാണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇവർ പറയുന്നത്.

About The Author

error: Content is protected !!