https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
കോവിഡ് -19 പോർട്ടലിലേക്ക് പുതിയ കോവിഡ് സ്ഥിതിവിവരക്കണക്കുകൾക്ക് പകരം ക്യൂബെക്കിലെ ആരോഗ്യ-സാമൂഹിക സേവന മന്ത്രാലയം വ്യാഴാഴ്ച അബദ്ധവശാൽ പോൺഹബ് വീഡിയോയിലേക്കുള്ള ലിങ്ക് ട്വീറ്റ് ചെയ്തു. 30 മിനിറ്റിലധികം സമയത്തേക്ക് ലിങ്ക് പ്രവർത്തനക്ഷമമായിരുന്നു അബദ്ധം മനസിലാക്കിയ ക്യുബെക്ക് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ഡിലീറ്റ് ചെയുകയും ചെയ്തു. ഈ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ക്യുബെക്ക് ആരോഗ്യ മന്ത്രാലയം, അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചു.
ക്യൂബെക്ക് ആരോഗ്യ മന്ത്രാലയത്തിന് 1,00,000-ത്തിലധികം ട്വിറ്റർ ഫോളോവേഴ്സ് ഉണ്ട്. ട്വിറ്റർ വിവാദത്തിൽ സോഷ്യൽ മീഡിയയിലടക്കം ഉപയോക്താക്കളുടെ നിരവധി പരിഹാസ പ്രതികരണങ്ങൾക്ക് വരെ കാരണമായി.
ലോകത്തെ ഏറ്റവും കൂടുതൽ ട്രാഫിക്കുള്ള വെബ്സൈറ്റുകളിലൊന്നായ പോൺഹബ് മോൺട്രിയൽ ആസ്ഥാനമാക്കി മൈൻഡ്ഗീക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു