November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ രക്തം, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ എന്നിവയുടെ കരുതൽ ശേഖരത്തിൽ കുറവ് വന്നതായി സി ബി എസ് റിപ്പോർട്ട്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

രക്തം ദാനം ചെയ്യുന്നത് ഒരു കാരുണ്യ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു, ഇത് ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. കാനഡയിൽ രക്തം, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ എന്നിവയുടെ കരുതൽ ശേഖരത്തിൽ കുറവ് വന്നതായി കനേഡിയൻ ബ്ലഡ് സർവീസസ് പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ ആരംഭം മുതൽ കാനഡയുടെ ദേശീയ രക്തശേഖരത്തിൽ 25 ശതമാനം കുറവുണ്ടായെന്നും, എല്ലാ രക്തഗ്രൂപ്പുകളിലുമുള്ള പുതിയതും മടങ്ങിവരുന്നതുമായ ദാതാക്കളോട് വരും ആഴ്‌ചകളിൽ രക്തം ദാനം ചെയ്‌ത് സഹായിക്കാൻ അഭ്യർത്ഥിക്കുന്നതായി സംഘടന അറിയിച്ചു.

കാനഡയിൽ 81-ൽ ഒരാൾ മാത്രമേ ഇപ്പോൾ രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ ഡൊണേറ്റ് ചെയ്യുന്നുള്ളു. സ്ഥിരം ദാതാക്കളുടെ ഒരു ചെറിയ സംഘം രാജ്യത്തിന്റെ മുഴുവൻ ആവശ്യങ്ങൾ നിറവേറ്റുന്നു, അത് സുസ്ഥിരമല്ലയെന്നും കനേഡിയൻ ബ്ലഡ് സർവീസസിന്റെ ചീഫ് സപ്ലൈ ചെയിൻ ഓഫീസറും ഡോണർ റിലേഷൻസ് വൈസ് പ്രസിഡന്റുമായ റിക്ക് പ്രിൻസെൻ പറഞ്ഞു. അപ്പോയിന്റ്മെന്റ് റദ്ദാക്കേണ്ടിവരുന്ന ദാതാക്കളോട് അടുത്ത മാസത്തേക്ക് വീണ്ടും ബുക്ക് ചെയ്ത് കനേഡിയൻ ബ്ലഡ് സർവീസസിനെ സഹായിക്കണമെന്ന് റിക്ക് പ്രിൻസെൻ അഭ്യർത്ഥിച്ചു. ഈ വർഷം ജൂൺ 12 മുതൽ 18 വരെയാണ് ദേശീയ രക്തദാതാക്കളുടെ വാരം ആഘോഷിക്കുന്നത്.

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ, GiveBlood ആപ്പ് ഡൗൺലോഡ് ചെയ്യാമെന്നും, 1-888-2-DONATE (1-888-236-6283) എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ blood.ca-ൽ ഇപ്പോൾ ബുക്ക് ചെയ്യുകയോ ചെയ്യാമെന്നും കനേഡിയൻ ബ്ലഡ് സർവീസസ് അറിയിച്ചു.

About The Author

error: Content is protected !!