November 6, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഹോട്ടൽ ക്വാറന്റൈൻ നിർത്തലാക്കൽ ആലോചനയിൽ കാനഡ സർക്കാർ

ഒട്ടാവ : ഫെബ്രുവരി 22 മുതൽ, കാനഡയിലേക്കുള്ള വിമാന യാത്രക്കാർ  കാനഡയിൽ എത്തിച്ചേരുമ്പോൾ സർക്കാർ അംഗീകാരമുള്ള ഹോട്ടലിൽ മൂന്ന് ദിവസത്തേക്ക് ചെക്ക് ഇൻ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ മാറ്റം വരുത്താനാണ് അഡ്വൈസറി പാനൽ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഉടനടി ഇതു പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള പ്രായോഗികത സർക്കാർ ചർച്ച ചെയുന്നുണ്ട്  എന്നിരുന്നാലും സർക്കാർ ഇതിനോട് മൃദു സമീപനം ഉണ്ടാകുവെന്ന് ചില സർക്കാർ അനഔദ്യോഗിക വ്രത്തങ്ങൾ പറഞ്ഞു.

കാനഡയിൽ എത്തിച്ചേരുമ്പോൾ കോവിഡ്-19 ടെസ്റ്റ് നടത്തുകയും ഫലങ്ങൾ ലഭിക്കുന്നതുവരെ ഒരു ഹോട്ടലിൽ താമസിക്കുകയും വേണം. അതിനോടൊപ്പം  നിർബന്ധിത 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കേണ്ടതുണ്ട്.

ഹോട്ടൽ ക്വാറന്റൈൻ  നീക്കംചെയ്യാൻ നിർദ്ദേശിച്ചാലും ക്വാറന്റൈൻ കാലാവധി ആവശ്യമാണെന്ന് സർക്കാരിനോട്  ഉപദേശക സമിതി അറിയിച്ചു. കാനഡയുടെ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള നിരവധി ശുപാർശകളിൽ ഒന്നാണിത്. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികൾക്ക് ക്വാറന്റൈൻ നിർത്തേണ്ടതുണ്ടോ എന്നും പാനൽ ചർച്ച ചെയ്യുകയുണ്ടായി.

About The Author

error: Content is protected !!