November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കാർഷിക മേഖല പ്രതിസന്ധിയിലേക്ക്; 30,000-ത്തോളം കുടിയേറ്റ കർഷകരുടെ ആവശ്യമുണ്ടെന്ന് റിപ്പോർട്ട്

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയുടെ കാർഷിക മേഖല പ്രതിസന്ധിയിലേക്ക്. വരും വർഷങ്ങളിൽ കാർഷിക മേഖലയിൽ 24,000 ഫാം, നഴ്സറി, ഹരിതഗൃഹ തൊഴിലാളികൾ കുറയുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. അടുത്ത 10 വർഷത്തിനുള്ളിൽ കാനഡയിലെ കർഷകരിൽ 40 ശതമാനവും വിരമിക്കുമെന്നും, 66 ശതമാനം കർഷകക്ക് പിന്തുടർച്ച പദ്ധതി ഇല്ലെന്നും ആർബിസിയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു.

കർഷകരുടെ ഈ വിടവ് നികത്താൻ 30,000 കൃഷി കേന്ദ്രീകൃത കുടിയേറ്റങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അതിനായുള്ള ഇമിഗ്രേഷൻ പ്രോഗ്രാമുകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. പരിചയസമ്പത്തുള്ള താൽക്കാലിക വിദേശ തൊഴിലാളികൾക്ക്(TFW) സ്ഥിര താമസ പദവി ലഭിക്കുന്നതിന് ഫെഡറൽ പ്രക്രിയ സൃഷ്ടിക്കുക എന്നതാണ് ഒരു പരിഹാരമായി, റിപ്പോർട്ടിൽ പറയുന്നത്.

2020-ൽ കാനഡ ഒരു കാർഷിക-നിർദ്ദിഷ്ട ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു. പരിചയസമ്പന്നരായ നോൺ-സീസണൽ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള പാത സൃഷ്ടിക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരുന്നത്. എന്നാൽ ഇത് മെയ് മാസത്തിൽ അവസാനിക്കും. 2023 ഫെബ്രുവരി വരെ 1500 ലധികം ആളുകൾ പ്രോഗ്രാമിലൂടെ പ്രവേശനം നേടിയതായി ഫെഡറൽ സർക്കാർ പറയുന്നു. 2,750 പേരെ ഉൾക്കൊള്ളുന്ന തരത്തിലാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മലിനീകരണം നിയന്ത്രിക്കുന്ന കർശനമായ കാലാവസ്ഥാ വ്യതിയാന നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ കർഷകരെ കാനഡ അന്വേഷിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

About The Author

error: Content is protected !!