November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ കുറഞ്ഞു, കാനഡയിൽ ഭക്ഷ്യ വസ്തുക്കളുടെ വില ഉയർന്ന നിലയിൽ തുടരുന്നു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയുടെ പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 5.9 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൊവ്വാഴ്ച അറിയിച്ചു. എന്നാൽ ഭക്ഷ്യ വസ്തുക്കളുടെ വില ഡിസംബറിലേതിനേക്കാൾ ഉയർന്നതായി ഏജൻസിയുടെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

കാനഡയുടെ സമ്പദ്‌വ്യവസ്ഥക്ക് കൂടുതൽ ഉണർവേകാൻ പലിശ നിരക്ക് വർദ്ധന താൽക്കാലികമായി നിർത്താനുള്ള തീരുമാനത്തിൽ ബാങ്ക് ഓഫ് കാനഡ ഉറച്ചുനിൽക്കുമെന്ന് സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം ബെഞ്ച്മാർക്ക് പലിശ നിരക്ക് 4.5 ശതമാനമായി ഉയർത്തി, ഒരു വർഷത്തിനുള്ളിൽ എട്ടാമത്തെ വർദ്ധനവാണ് ഉണ്ടായത്.

അതേസമയം, ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ മാസം അതിവേഗം ഉയർന്നു, ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് വില 11.4 ശതമാനം ഉയർന്നു. മാംസം, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില അതിവേഗം കുതിച്ചുയർന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. സസ്യ എണ്ണയുടെയും ധാന്യത്തിന്റെയും വിലയെ ബാധിക്കുന്ന ഉക്രെയ്നിലെ യുദ്ധവും വിലവർദ്ധനവിനുള്ള ചില ഘടകങ്ങൾ ആണ്. ഭക്ഷ്യവിലക്കയറ്റം തന്നെയാണ് ജനുവരിയിൽ കാനേഡിയൻ ജനതയെ കൂടുതൽ ബാധിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഫ്രഷ്, ശീതീകരിച്ച കോഴിയിറച്ചിക്ക് പ്രത്യേകിച്ച് വില കൂടുതലാണ്, ഡിസംബറിൽ നിന്ന് ഒമ്പത് ശതമാനം വർധിച്ചു – കാലാനുസൃതമായ ഡിമാൻഡ്, വിതരണ പ്രശ്നങ്ങൾ, പക്ഷിപ്പനിയുടെ ആഘാതം എന്നിവ കാരണം വർദ്ധനവ് ഉണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ഫാസ്റ്റ് ഫുഡും ടേക്ക്ഔട്ടും കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു.

About The Author

error: Content is protected !!