November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിലും അമേരിക്കയിലും കനത്ത മഞ്ഞുവീഴ്ച

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കൻ, പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും ശൈത്യ കൊടുങ്കാറ്റും ഉണ്ടായി. കാനഡയിൽ ക്യൂബെക്കിലും ഒന്റാറിയോയിലും ആണ് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചത്.

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിൽ ഗതാഗതം സ്തംഭിച്ചു, മഞ്ഞുവീഴ്‌ച ദൃശ്യപരത പൂജ്യത്തിനടുത്തെത്തി, സബ്‌വേ ലൈനുകൾ അടച്ചു, വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം പ്രാദേശിക ഹൈവേകളിൽ കുടുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
സെൻട്രൽ ടൊറന്റോയിലെ ഒരു പ്രധാന യാത്രാമാർഗമായ ബസുകൾ നിശ്ചലമായിരുന്നു. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് നേരത്തെ കാനഡ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഉണ്ടായിരുന്നു. കഴിവതും യാത്രകൾ ഒഴിവാക്കാനും, റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബെക്കിൽ, മോശം കാലാവസ്ഥ ട്രാഫിക് അപകടങ്ങൾക്കും കാരണമായി.

ന്യൂയോർക്ക്, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റുകൾ ഉണ്ടായി. ഇതിനെത്തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകൾ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. വെസ്റ്റ് വിർജീനിയയിലും തെക്കുകിഴക്കൻ സംസ്ഥാനങ്ങളായ നോർത്ത്, സൗത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിലുമാണ് ഏറ്റവും കൂടുതൽ വൈദ്യുതി തകരാറുകൾ ഉണ്ടായത്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനകത്തും, പുറത്തേക്കോ ഉള്ള 1,700-ലധികം ഫ്‌ലൈറ്റുകൾ തിങ്കളാഴ്ച വൈകുന്നേരത്തോടെ റദ്ദാക്കി, തലേദിവസം 3,000 വിമാനങ്ങൾ അമേരിക്ക റദ്ദാക്കിയിരുന്നു.

About The Author

error: Content is protected !!