November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഏപ്രിൽ 1 മുതൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പ്രീ-അറൈവൽ കോവിഡ് ടെസ്റ്റിംഗ് നിർത്തലാക്കി കാനഡ

https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa

ഏപ്രിൽ 1 മുതൽ, കാനഡയിലേക്ക് വരുന്ന പൂർണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പ്രീ-അറൈവൽ കോവിഡ് -19 ടെസ്റ്റ് റിസൾട്ട് ആവശ്യമില്ലയെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. എത്തിച്ചേരുന്നതിന് മുമ്പുള്ള പരിശോധനാ ആവശ്യകതകൾ ഒഴിവാക്കപ്പെടുമെങ്കിലും, എത്തിച്ചേരുമ്പോൾ ഗവൺമെന്റ് യാത്രക്കാരെ റാൻഡം ടെസ്റ്റിംഗിനായി വിധേയരാക്കിയേക്കാമെന്നും പുതിയ പ്രസ്സ് റിലീസിൽ പറയുന്നു. റാൻഡം ടെസ്റ്റിംഗിനായി തിരഞ്ഞെടുത്ത യാത്രക്കാർക്ക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.

കാനഡയിൽ കോവിഡ് തരംഗം കുറഞ്ഞതിനാലും, അന്താരാഷ്ട്ര യാത്രക്കാരെ ടൂറിസ്സം മേഖലയിലേക്ക് കൂടുതൽ ആകർഷിക്കാനും ഇതിലൂടെ സാമ്പത്തിക മേഖലയെ പൂർണ രീതിയിൽ തിരിച്ചു കൊണ്ട് വരുവാനുമാണ് സർക്കാരിന്റെ പുതിയ നടപടികൾ ലക്ഷ്യം വെക്കുന്നത്. യുണൈറ്റഡ് കിംഗ്ഡം, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, അയർലൻഡ് തുടങ്ങിയ ചില രാജ്യങ്ങൾ ഇതിനകം തന്നെ ടെസ്റ്റിംഗ് ആവശ്യകതകൾ ഉപേക്ഷിച്ചുവെന്ന വസ്തുതയും മുൻനിർത്തിയാണ് സർക്കാരിന്റെ ഈ പുതിയ നയം.

ഫെബ്രുവരി 28-ന് കാനഡ കോവിഡ് ടെസ്റ്റിംഗ് ആവശ്യകതകൾ ലഘൂകരിച്ചിരുന്നു. നിലവിൽ, കാനഡയിലേക്കുള്ള യാത്രക്കാർ ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ് അല്ലെങ്കിൽ കര അതിർത്തിയിൽ എത്തിച്ചേരുന്നതിന് 24 മണിക്കൂറിനുള്ളിൽ ഒരു പ്രീ-അറൈവൽ ആന്റിജൻ ടെസ്റ്റ് നടത്തുകയും ഇതിന്റെ ഡോക്യുമെന്റുകൾ യാത്രക്കാർ അറൈവ്ക്യാൻ ആപ്പ് വഴി അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

എന്നാൽ കാനഡയിലേക്ക് വരുന്ന യാത്രക്കാർക്കുള്ള വാക്‌സിൻ നിബന്ധനകളിൽ മാറ്റമില്ല. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച അംഗീകൃത സ്ഥിരതാമസക്കാർ, താൽക്കാലിക താമസക്കാർ, സന്ദർശക വിസ ഉടമകൾ എന്നിവർക്ക് രാജ്യത്ത് പ്രവേശിക്കാം. ഉക്രേനിയൻ പൗരന്മാർ, ജോലിക്ക് വരുന്ന താൽക്കാലിക വിദേശ തൊഴിലാളികൾ, ജോലിക്കായി അതിർത്തി കടന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ എന്നിങ്ങനെ ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഭാഗികമായോ, വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് മാത്രമേ കാനഡയിലേക്ക് വരാൻ കഴിയൂ കൂടാതെ പ്രീ-എൻട്രി ടെസ്റ്റിംഗ് ബാധകമാണ്. വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ എത്തുമ്പോൾ പരിശോധന നടത്തുകയും 14 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യുകയും വേണം. ക്വാറന്റൈനിലെ എട്ടാം ദിവസം വീണ്ടും പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കേണ്ടതുമാണ്.

About The Author

error: Content is protected !!