ഒട്ടാവ : ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും ചേർന്ന് ഒരു ബില്യൺ കോവിഡ് വാക്‌സിൻ ലോകരാജ്യങ്ങൾക്ക് സംഭാവന നൽകുന്നുണ്ട്. ഇതിൽ 100 ദശലക്ഷം കോവിഡ് വാക്‌സിൻ കാനഡയുടെ സംഭവനയായിരുക്കും എന്ന് ചില സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. എന്നാൽ ഇതുവരെ ഫെഡറൽ സർക്കാർ ഇതിൽ പ്രതികരിച്ചിട്ടില്ല.
ഈ സംഭാവന ഏറ്റവും കൂടുതൽ ഗുണകരം ആകുന്നത് ഇടത്തരം വരുമാനമുള്ള മൂന്നാം ലോകരാജ്യങ്ങൾക്ക് തന്നെ ആണ്. കോവിഡ് മഹാമാരി തുടങ്ങിയതിനു ശേഷം നടക്കുന്ന ആദ്യ ഉച്ചകോടിയാണ് എന്ന പ്രത്യകതയും ഇതിനുണ്ട്. ഒരു ബില്യൺ കോവിഡ് വാക്സിനിന്റെ പ്രഖ്യാപനം തന്നെയാണ് ജി-7 ഉച്ചകോടിയുടെ അവസാനഘട്ടത്തിന്റെ കാതലെന്നു ചില ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
100 ദശലക്ഷം വീതം കോവിഡ് വാക്‌സിൻ ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് അമേരിക്കയും ബ്രിട്ടനും പറയുകയുണ്ടായി. ലോകരാജ്യങ്ങളുടെ ഇടയിൽ കാനഡയ്ക്ക് വളരെ പ്രാധാന്യമാണുള്ളത് അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ചു ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ സംഭാവന ഒരിക്കലും കനേഡിയൻ പൗരന്മാരെ ബാധിക്കുകയില്ലെന്നും ഓരോ കനേഡിയനും രണ്ട് ടോസ് വാക്‌സിൻ നൽകുന്നത് തുടരുമെന്നും സർക്കാർ വ്യത്തങ്ങൾ പറഞ്ഞു. “ഇത് കാനഡയ്ക്കുള്ളിൽ എന്തെങ്കിലും പ്രതികൂല പ്രത്യാഘാതമുണ്ടാകുമെന്ന് കനേഡിയൻ പൗരന്മാർ ആശങ്കപ്പെടേണ്ടതില്ല”, എന്ന് യുകെയിലെ കാനഡയുടെ ഹൈക്കമ്മീഷണർ റാഫ് ഗുഡാലെ ജി-7 ഉച്ചകോടി മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു