November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

വസൂരി മരുന്ന് നിർമ്മാതാക്കളായ ചിമെറിക്സുമായി കരാർ ഒപ്പുവച്ച് കനേഡിയൻ ഗവൺമെന്റ്

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

ലോകമെമ്പാടും വൈറൽ അണുബാധ പടരുന്നതിനാൽ മങ്കിപോക്സ് വാക്‌സിനേഷൻ ചികിത്സിക്കായി ഉപയോഗിക്കുന്ന വസൂരി മരുന്ന് നിർമാതാക്കളായ ചിമെറിക്സ് ഇൻ‌കോർപ്പറേഷനുമായി 32.9 മില്യൺ ഡോളർ മൂല്യമുള്ള കരാർ ഒപ്പിട്ട് കനേഡിയൻ ഗവൺമെന്റ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 48 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 3,200-ലധികം കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാനഡയിൽ ഇതുവരെ 211 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ‘അപകടസാധ്യതയുള്ള വ്യക്തികളെ’ സംരക്ഷിക്കുന്നതിനായി ടൊറന്റോയിൽ മങ്കിപോക്സ് വാക്സിനേഷൻ ക്ലിനിക്കുകൾ തുറക്കുമെന്നും ഫെഡറൽ ഗവൺമെന്റ് അറിയിച്ചു. എന്നാൽ മങ്കിപോക്സിന് വാക്സിനേഷൻ കാമ്പെയ്ൻ ആവശ്യമാണെന്ന് കാനഡയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

വസൂരി മരുന്നായ ടെംബെക്സയ്ക്കായി 9.3 മില്യൺ ഡോളറിന്റെ ഓർഡർ ലഭിച്ചതായി ചിമെറിക്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി ചിമെറിക്സിന് കരാർ നൽകിയത്.

മങ്കിപോക്സ് ഇതുവരെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലയെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. “ആഗോള അടിയന്തരാവസ്ഥ” എന്ന ലേബൽ നിലവിൽ കൊറോണ വൈറസ് പാൻഡെമിക്കിനും പോളിയോ നിർമാർജനം ചെയ്യുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്കും മാത്രമേ ബാധകമാകൂ, അന്താരാഷ്ട്ര വിദഗ്ധരുടെ യോഗത്തിൽ നിന്നുള്ള ഉപദേശത്തിന് ശേഷമാണ് യുഎൻ ഏജൻസിയുടെ പുതിയ പ്രഖ്യാപനം വന്നത്.

About The Author

error: Content is protected !!