November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കാനഡ

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന യാത്രക്കാർക്ക് ഡൽഹി എയർപോർട്ടിൽ നിന്നും നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് എടുക്കുന്നത് ഒഴിവാക്കി കാനഡ. കാനഡയിലേക്ക് നേരിട്ടല്ലാതെ മൂന്നാമതൊരു രാജ്യം വഴി വരുന്ന യാത്രക്കാർക്ക് ആ രാജ്യത്തു നിന്ന് കോവിഡ് പ്രീ-ഡിപ്പാർച്ചർ ടെസ്റ്റും ചെയ്യേണ്ടതില്ല. ഗൾഫ്/യൂറോപ്പ്/യുഎസ് വഴി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്നതിന് മുമ്പ് ട്രാൻസിറ്റ് രാജ്യത്ത് നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് എടുക്കുന്നത് ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ജനുവരി 28 വെള്ളിയാഴ്ച മുതൽ ആണ് പുതിയ കോവിഡ് ടെസ്റ്റിങ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നത്.

നേരത്തെ അന്താരാഷ്ട്ര യാത്രക്കാർക്ക് കാനഡയിലേക്ക് ഡൽഹിയിൽ നിന്നും നേരിട്ടുള്ള വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂറിനുള്ളിൽ ഡൽഹി വിമാനത്താവളത്തിലെ ജെൻസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്ന് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ഉണ്ടായിരിക്കണം എന്ന നിബന്ധന ആണ് ഇപ്പോൾ കാനഡ മാറ്റംവരുത്തിയിരിക്കുന്നത്. എന്നാൽ എല്ലാ യാത്രക്കാർക്കും, കാനഡയിലേക്ക് പ്രവേശിക്കുന്നതിന്, 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പ്രീ-എൻട്രി കോവിഡ് ടെസ്റ്റ് റിസൾട്ട് ആവശ്യമാണ്. പൂർണ്ണമായും വാക്സിൻ എടുത്ത യാത്രക്കാർക്ക് മാത്രമേ കാനഡയിലേക്ക് ഇപ്പോൾ പ്രവേശനാനുമതിയുള്ളു.

2021 സെപ്തംബർ 27-ന്, ഇന്ത്യയിൽ നിന്നുള്ള ഡയറക്‌ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കാൻ കാനഡ അനുവദിച്ചിരുന്നു. മാരകമായ രണ്ടാമത്തെ കോവിഡ് തരംഗത്തിനിടെ ഇത് നിർത്തിവച്ചതിന് ശേഷം, കർശനമായ പരിശോധനാ മാനദണ്ഡങ്ങളോടെ. നോൺസ്റ്റോപ്പുകൾ ഡൽഹിയിൽ നിന്നായിരുന്നു, അനുമതിയുണ്ടായിരുന്നത്. യാത്രക്കാർ തങ്ങളുടെ ഷെഡ്യൂൾ ചെയ്ത യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂറിനുള്ളിൽ ഡൽഹി എയർപോർട്ടിലെ ജെനസ്ട്രിംഗ്സ് ലബോറട്ടറിയിൽ നിന്നും കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് എടുക്കണമായിരുന്നു. ഇപ്പോൾ അതും ഒഴിവാക്കിയിരിക്കുകയാണ് കാനഡ.

About The Author

error: Content is protected !!