November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ രേഖപ്പെടുത്തിയത് എക്കാലത്തേയും ഉയർന്ന ചൂട് 49.5 ഡിഗ്രി സെൽഷ്യസ്

ഒട്ടാവ : ഉഷ്ണതരംഗത്തിൽ ചൊവ്വാഴ്ച കാനഡയിൽ അന്തരീക്ഷതാപനില 49.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടീഷ് കൊളംബിയയിലെ ലിറ്റണിലാണ് രാജ്യത്തെ എക്കാലത്തേയും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

തുടർച്ചയായി മൂന്നാം ദിവസവും താപനില ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്. ദിവസേനയുള്ള താപനില എക്കാലത്തേയും റെക്കോഡ് ഭേദിച്ചു കൊണ്ട് 121 ഡിഗ്രി ഫാരൻ ഹീറ്റ് രേഖപ്പെടുത്തിയതായി എൻവയോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് ട്വീറ്റ് ചെയ്തു.

കാനഡയിൽ ഇതു വരെ താപനില 45 ഡിഗ്രി സെൽഷ്യസ് മുകളിൽ രേഖപ്പെടുത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് ലിറ്റണിൽ താപനില 49.5 ഡിഗ്രി സെൽഷ്യസ് ആയത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും അധികൃതർ നിർദേശം നല്കി.

About The Author

error: Content is protected !!