November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ കൈത്തോക്കുകളുടെ ഇറക്കുമതി നിരോധിക്കുന്നു, ഓഗസ്റ്റ് 19 മുതൽ പ്രാബല്യത്തിൽ വരും

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ പാർലമെന്റിന്റെ അംഗീകാരമില്ലാതെ നിയന്ത്രിത കൈത്തോക്കുകളുടെ ഇറക്കുമതി നിരോധനവുമായി മുന്നോട്ട് പോകാൻ ഫെഡറൽ ഗവൺമെന്റ് തീരുമാനിച്ചതായി പൊതു സുരക്ഷാ മന്ത്രി മാർക്കോ മെൻഡിസിനോയും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഓഗസ്റ്റ് 19 മുതൽ ഇറക്കുമതി നിരോധിക്കാൻ കനേഡിയൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് പ്രാഥമിക വിവരം.

വരാനിരിക്കുന്ന നിയന്ത്രണങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലിബറൽ സർക്കാർ ബിൽ C-21 പാസാക്കിയാൽ കാനഡയിൽ കൈത്തോക്കുകളുടെ വിൽപ്പന, വാങ്ങൽ അല്ലെങ്കിൽ കൈമാറ്റം എന്നിവയിൽ ദേശീയ “ഫ്രീസ്” തിരഞ്ഞെടുക്കുന്നതിന് പകരം സമ്പൂർണ്ണ നിരോധനം ഉൾപ്പെടുന്നു, എന്നാൽ നിലവിലെ നിയമപരമായ ഉടമകൾക്ക് അവ സൂക്ഷിക്കാനും ബിൽ അനുവദിക്കുന്നുണ്ട് .

സർക്കാർ “ബിസിനസ് ഉടമകളെയും നിയമം അനുസരിക്കുന്ന പൗരന്മാരെയും ആക്രമിക്കുകയാണെന്ന്” കൺസർവേറ്റീവ് എംപിയും പൊതു സുരക്ഷാ വിമർശകനുമായ റാക്വൽ ഡാഞ്ചോ പ്രസ്താവനയിൽ ആരോപിച്ചു. ലിബറൽ ഗവൺമെന്റ് ഏകപക്ഷീയമായി ഇറക്കുമതി നിരോധിക്കുകയാണ്, ഇത് കോടിക്കണക്കിന് ഡോളർ വ്യവസായത്തെയും ആയിരക്കണക്കിന് റീട്ടെയിലർമാരെയും ചെറുകിട ബിസിനസുകളെയും ബാധിക്കുന്നു,” ഡാഞ്ചോ പറഞ്ഞു.

About The Author

error: Content is protected !!