ഒട്ടാവ : അമേരിക്കയുടെയും കാനഡയുടെയും അതിർത്തി നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനുമുമ്പ് കാനഡയുടെ മൊത്തം ജനസംഖ്യയുടെ 75 ശതമാനം കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസും 20 ശതമാനം രണ്ട് ഡോസും പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടു. യുഎസ്, കാനഡ അതിർത്തി അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള വിലക്ക് ജൂലൈ 21 വരെ തുടരുമെന്നും പറഞ്ഞു. എന്നാൽ അമേരിക്കൻ നിയമസഭാ അംഗങ്ങളും ബിസിനസ് രംഗത്തുള്ളവരും ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. ട്രൂഡോയുടെ മേൽ കനത്ത സമ്മർദം ഉണ്ടായിട്ടും ഇതിൽ ഒരു വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ നിരോധനം ചരക്ക് വ്യാപാരത്തെ ബാധിക്കില്ല, എന്നാൽ കാനഡയിലെ ചരക്ക് വ്യാപാരം 2019 നെ അപേക്ഷിച്ച് 2020 ൽ കയറ്റുമതി 17.7 ശതമാനവും ഇറക്കുമതി 24.0 ശതമാനവും ഇടിഞ്ഞു,
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു