ഇന്ത്യയിൽ നിന്നുള്ള യാത്രവിമാന നിരോധനം ഓഗസ്റ്റ് 21 വരെ നീട്ടി കാനഡ സർക്കാർ. കോവിഡ് – 19 വേരിയന്റുകളുടെ വർദ്ധിച്ചുവരുന്നത്തിലുള്ള ആശങ്കയെതുടർന്നാണിത്. 2021 ഏപ്രിൽ 22 ന് കാനഡ ഇന്ത്യയ്ക്കും പാകിസ്ഥാനിനും മേൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രാ, ബിസിനസ് വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.
തുടക്കത്തിൽ 30 ദിവസത്തേക്ക് നിരോധനം നിലവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് നീട്ടുകയാണ് ചെയ്തത് . അതേസമയം, പൂർണമായി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത സഞ്ചാരികൾക്ക് യാത്രാ നിയന്ത്രണം ലഘൂകരിക്കാനുള്ള മാർഗരേഖ കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി കാനഡ മറ്റ് യാത്രാ നിയന്ത്രണ ങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്. ജൂൺ അവസാനത്തോടെ, സ്ഥിരതാമസത്തിനുള്ള (സിഒപിആർ) ആംഗീകാരം(അതായത്, പുതുതായി സ്ഥിരതാമസത്തിനുള്ള ആംഗീകാരം ലഭിച്ചിരിക്കുന്ന കുടിയേറ്റക്കാർ) ലഭിച്ചിരിക്കുന്ന എല്ലാവരെയും ക്വാറന്റൈനിൽ നിന്നും ഒഴിവാക്ക്കിയിട്ടുണ്ട് കൂടാതെ, പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വാണിജ്യ, സ്വകാര്യ യാത്ര വിമാനങ്ങൾക്കാണ് ഈ വിലക്കുളത് എന്നാൽ ഇന്ത്യയിൽ നിന്നും മറ്റൊരു രാജ്യത്തു താമസിച്ച കോവിഡ് – 19 നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഈ വിലക്ക് ബാധകമല്ല. അവർ ഗവൺമെന്റിന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, യാത്ര തുടരുന്നതിന് തടസങ്ങളില്ല.
കോവിഡ് -19 നെ നേരിടുന്നതിൽ കാനഡയുടെ സമീപകാല വിജയത്തിനിടയിലാണ് ഇളവ് വരുത്തിയ യാത്രാ നിയമങ്ങൾ വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിരോധ കുത്തിവെപ്പ് എടുത്ത രാജ്യങ്ങളിൽ ഒന്നാണ് കാനഡ. 80 ശതമാനം പേർക്ക് ആദ്യത്തെ ഡോസ്സ് വാക്‌സിൻ ലഭിക്കുകയും , 40 ശതമാനത്തിലധികം പേർക്ക് രണ്ടു ഡോസ്സ് വാക്സിനേഷൻ നൽകി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്