November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡയിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ വെടിയേറ്റ് മരിച്ചു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മിസിസാഗയിലെ റെസ്റ്റോറന്റിൽ തോക്കുധാരി നടത്തിയ വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായി ടൊറന്റോ പോലീസ് അറിയിച്ചു. ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ടൊറന്റോ ട്രാഫിക് സർവീസ് യൂണിറ്റിലെ അംഗമായ 48 കാരനായ ആൻഡ്രൂ ഹോങ് ആണ് കൊല്ലപ്പെട്ടത്. ഹോങ് 22 വർഷമായി സേനയിൽ പ്രവർത്തിച്ചുവരികയായിരുന്നു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൊറന്റോയുടെ പടിഞ്ഞാറ് മൂന്ന് കമ്മ്യൂണിറ്റികളിൽ വെടിവയ്പ്പ് ഉണ്ടായതായി പോലീസ് വാർത്താകുറിപ്പിൽ അറിയിച്ചു. വൈകുന്നേരം 4:30 ന് മിസിസാഗയിലെ അർജന്റീന റോഡ്, വിൻസ്റ്റൺ ചർച്ചിൽ ബൊളിവാർഡ് എന്നിവിടങ്ങളിലാണ് ആദ്യ വെടിവയ്പ്പ് നടന്നതെന്ന് പീൽ പോലീസ് മേധാവി നിഷാൻ ദുരൈയപ്പ പറഞ്ഞു. അക്രമി സംഭവസ്ഥലത്തു നിന്ന് മോഷ്ടിച്ച വാഹനവുമായി കടന്നുകളയുകയും ചെയ്തതായി പീൽ പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളും എമർജൻസി അലേർട്ടും പോലീസ് നൽകിയിരുന്നു. ജാഗ്രതാ നിർദേശത്തിൽ ഷോൺ പെട്രി (30) ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

മിസിസാഗ വെടിവയ്പ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ, ബ്രോണ്ടെ സ്ട്രീറ്റ് സൗത്ത്, മെയിൻ സ്ട്രീറ്റ്, കിംഗ് സ്ട്രീറ്റ് എന്നിവിടങ്ങളിലും വെടിവയ്പ്പ് നടന്നതായി ഹാൾട്ടൺ പോലീസിന് വിവരം ലഭിച്ചു. മിസിസാഗ വെടിവെപ്പിലും, മിൽട്ടൺ വെടിവെപ്പിലും പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രതിയെ ഹാമിൽട്ടൺ സെമിത്തേരിക്ക് സമീപം വെടിവെച്ചുകൊന്നതായി ഹാമിൽട്ടൺ പോലീസ് മേധാവി ഫ്രാങ്ക് ബെർഗൻ പറഞ്ഞു.

10 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സെപ്തംബർ 4 ന് സസ്‌കാച്ചെവൻ തദ്ദേശീയ സമൂഹത്തിൽ നടന്ന കത്തികുത്ത് ഉൾപ്പെടെ സമീപ വർഷങ്ങളിൽ നിരവധി കൂട്ട അക്രമ സംഭവങ്ങൾ കാനഡയെ നടുക്കിയിരിക്കുകയാണ്.

About The Author

error: Content is protected !!