November 23, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കുരങ്ങുപനി: കാനഡയിൽ 803 കേസുകൾ സ്ഥിരീകരിച്ചു

https://chat.whatsapp.com/EQzv7qMaaimHxuMaS46mu6

കാനഡയിൽ 803 കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഏജൻസി. വെള്ളിയാഴ്ച വരെ സ്ഥിരീകരിച്ച കേസുകളിൽ 367 കേസുകൾ ഒന്റാറിയോയിൽ നിന്നും, 359 ക്യൂബെക്കിൽ നിന്നും, ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് 61, ആൽബെർട്ടയിൽ നിന്ന് 13, സസ്‌കാച്ചെവാനിൽ നിന്ന് 2, യുകോണിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്തതായി കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.

മങ്കിപോക്‌സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യസംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കഴിഞ്ഞയാഴ്ചയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിലവിൽ 75 രാജ്യങ്ങളിലായി ഏകദേശം 16000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

About The Author

error: Content is protected !!