April 11, 2025

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

മങ്കിപോക്‌സ് : കാനഡയിൽ 1,321 കേസുകൾ സ്ഥിരീകരിച്ചു

https://chat.whatsapp.com/FDyHrouQqfAC7xTtsrkFWp

കാനഡയിൽ 1,321 മങ്കിപോക്‌സ് കേസുകൾ സ്ഥിരീകരിച്ച് പബ്ലിക് ഹെൽത്ത് ഏജൻസി. വെള്ളിയാഴ്ച വരെ സ്ഥിരീകരിച്ച കേസുകളിൽ 631 കേസുകൾ ഒന്റാറിയോയിൽ നിന്നും 505 ക്യൂബെക്കിൽ നിന്നും 143 ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും 34 ആൽബെർട്ടയിൽ നിന്നും സസ്‌കാച്ചെവാനിൽ നിന്നും യുകോണിൽ നിന്നും 3 കേസുകളും 2 കേസുകൾ നോവ സ്കോട്ടിയ, മാനിറ്റോബ, ന്യൂ ബ്രൺസ്‌വിക്ക്, സിൻ‌ഹുവ എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതെന്ന് കാനഡ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.

മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളും ലൈംഗിക സംക്രമണത്തിലൂടെ പടർന്നതാണ്. ഗേ, ബൈസെക്ഷ്വൽ അല്ലെങ്കിൽ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർ എന്നിവർക്കാണ് കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നത്.

ആലിംഗനം, മസാജ് അല്ലെങ്കിൽ ലൈംഗിക ബന്ധങ്ങൾ എന്നിവയുൾപ്പെടെ, രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് കുരങ്ങുപനിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

About The Author

error: Content is protected !!