https://chat.whatsapp.com/IohETtskZ8IHQxOy5Wdjqa
തിങ്കളാഴ്‌ച മുതൽ, കാനഡയുടെ പാൻഡെമിക് ബോർഡർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂർണ്ണമായും വാക്സിനേഷൻ എടുത്ത രക്ഷിതാവിന് ഒപ്പമുള്ള അഞ്ച് മുതൽ 11 വയസ്സ് വരെ പ്രായമുള്ള, വാക്സിനേഷൻ എടുക്കാത്തതോ ഭാഗികമായോ വാക്സിനേഷൻ എടുക്കാത്തതോ ആയ കുട്ടികൾ കാനഡയിൽ പ്രവേശിക്കുന്നതിന് പ്രീ-എൻട്രി കോവിഡ്-19 ടെസ്റ്റ് പൂർത്തിയാക്കേണ്ടതില്ലയെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി ( PHAC) പത്രക്കുറിപ്പിൽ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ കോവിഡ്-19 പരിശോധനാ ഫലം നൽകേണ്ടതില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, നിലവിൽ കാനഡയിലേക്ക് യാത്ര ചെയ്യാൻ യോഗ്യതയുള്ള 12 വയസും അതിൽ കൂടുതലുമുള്ള ഭാഗികമായി വാക്സിനേഷൻ എടുത്തതോ അല്ലെങ്കിൽ വാക്സിനേഷൻ എടുക്കാത്തതോ ആയ യാത്രക്കാർക്ക് പ്രീ-എൻട്രി ടെസ്റ്റുകൾ ആവശ്യമായി വരും.
കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കാത്ത യാത്രക്കാരെ കഴിഞ്ഞ വർഷം ജൂലൈയിൽ കാൽഗരിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചതിന് ട്രാൻസ്‌പോർട്ട് കാനഡ അമേരിക്കൻ എയർലൈൻസിന് 100,000 ഡോളർ പിഴ ചുമത്തിയിരുന്നു. ട്രാൻസ്‌പോർട്ട് കാനഡയുടെ കോവിഡ്-19 ചട്ടങ്ങൾ ലംഘിച്ചതിനാണ് എയർലൈന് പിഴ ചുമത്തിയത്.
കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനാൽ മറ്റ് രണ്ട് എയർലൈനുകൾക്കും പിഴ ചുമത്തിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എയർലൈനുകൾ അപ്പീൽ നൽകിയിട്ടില്ലയെന്നും ട്രാൻസ്‌പോർട്ട് കാനഡ വക്താവ് പ്രതികരിച്ചു. ഫെഡറൽ വാക്സിനേഷൻ മാൻഡേറ്റ് ചാർട്ടേഡ് ഫ്ലൈറ്റുകൾക്കും ബാധകമാണെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു