Join for daily Canada Malayalam News
https://chat.whatsapp.com/CxfbgpDHKJq6JQLeNYUIL0
ഹീത്രൂ വഴി കാനഡയിലേക്കുള്ള യാത്രയ്‌ക്കായി കൊവിഡ് പരിശോധന മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് എയർലൈൻ ജീവനക്കാർ നിർബന്ധിച്ചതിനെത്തുടർന്ന് യാത്രികന് ബോർഡിംഗ് നിഷേധിച്ചു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ കയറാൻ ആണ് അനുമതി നിഷേധിച്ചത്. എന്നാൽ യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പറയുന്നത് എയർസൈഡ് ട്രാൻസിറ്റിലെ യാത്രക്കാർക്ക് യുകെ അതിർത്തി നിയന്ത്രണത്തിലൂടെ കടന്നുപോകാത്തവർ ക്വാറന്റൈൻ ചെയ്യേണ്ടതില്ല എന്നാണ്.
ഞായറാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹീത്രൂ എയർപോർട്ടിലേക്കും അവിടെ നിന്ന്, യുകെയിലെ നാല് മണിക്കൂർ വൈറ്റിംഗിന് ശേഷം, കാനഡയിലേക്കുമായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം എയർപോർട്ടിലെത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കുകയും എന്നാൽ ഈ ട്രാൻസിറ്റ് കാലയളവിൽ ഹീത്രൂവിൽ കോവിഡ് പരിശോധന നടത്തുന്നതിന് പ്രീ-ബുക്കിംഗ് രസീത് ഹാജരാക്കണമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുകെയുടെ ഔദ്യോഗിക പോർട്ടലിലോ കനേഡിയൻ ഹെൽത്ത് വെബ്‌സൈറ്റിലോ ബ്രിട്ടീഷ് എയർവേയ്‌സ് മാർഗ്ഗനിർദ്ദേശങ്ങളിലോ എവിടെയും ഈ നിയമം പരാമർശിച്ചിട്ടില്ല എന്ന യാത്രികൻ പറഞ്ഞു. യുകെയ്‌ക്കുള്ള എയർലൈൻ-ശുപാർശ ചെയ്‌ത വെരിഫ്ലൈ ആപ്പിലും കാനഡയ്‌ക്കുള്ള അറിവേക്യാൻ ആപ്പിലും ആവശ്യമായ എല്ലാ യാത്രാ രേഖകളും ഞാൻ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നിട്ടും അവർ അനുമതി നിഷേധിച്ചുവെന്ന് യാത്രികൻ പറഞ്ഞു.
യാത്ര തുടരണമെങ്കിൽ ഹീത്രൂവിൽ ഒരു കോവിഡ്ടെസ്റ്റിംഗ് സ്ലോട്ട് ബുക്ക് ചെയ്യണമെന്ന് ബെംഗളൂരുവിലെ സ്റ്റാഫ് പറയുകയുണ്ടായി. തുടർന്ന് ഒരു സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഇത്രയും തിരക്കുള്ള വിമാനത്താവളത്തിൽ ഒരു കോവിഡ് ടെസ്റ്റ് കണ്ടെത്തുന്നത് പരാജയപ്പെടുകയാണുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റ് ചില യാത്രക്കാരും ചെക്ക്-ഇൻ കൗണ്ടറിൽ സമാനമായ സാഹചര്യം നേരിടുകയും യാത്ര റദ്ധ് ചെയുകയും ചെയ്തു.
എയർലൈനിന്റെ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടാനാവുന്നില്ല, ടിക്കറ്റ് ഷെഡ്യൂൾ ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്നും അവർ പരാതിപ്പെട്ടു. ഇന്ത്യയിൽ നിന്ന് മറ്റൊരു രാജ്യം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ കാനഡയിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് ആ രാജ്യത്ത് നിന്ന് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കനേഡിയൻ നിയമങ്ങൾ അനുശാസിക്കുന്നു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്, അതിനാൽ യാത്രയ്‌ക്ക് മുമ്പ് വെബ്‌സൈറ്റുകളിൽ gov.uk-ലെ ഏറ്റവും പുതിയ യാത്രാ ഉപദേശങ്ങളും പ്രവേശന ആവശ്യകതകളും പരിശോധിക്കാൻ എല്ലാ യാത്രക്കാരും ശ്രമിക്കണമെന്ന് ബ്രിട്ടീഷ് എയർവേസ് വക്താവ് പറഞ്ഞു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ പൗരൻമാർക്ക് വിസ സേവനങ്ങൾ നിർത്തി ഇന്ത്യ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്