ചൈനീസ് ആപ്പായ ടിക് ടോകിന് പൂട്ടിട്ട് കാനഡ. ഉപയോക്താക്കളുടെയും രാജ്യത്തിന്റെയും സ്വകാര്യതയും സുരക്ഷയും മുന്നിൽ കണ്ടാണ് സർക്കാരിന്റെ പുതിയ നീക്കം. അതിരുവിട്ട രീതിയിലുള്ള സുരക്ഷ ലംഘനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത്.
ടിക് ടോക് ഒരു ചൈനീസ് നിർമ്മിത ആപ്ലിക്കേഷനായതിനാൽ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തപ്പെടാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് കാനഡയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു. ടിക് ടോക് നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരും. ഇതോടുകൂടി കനേഡിയൻ ജീവനക്കാർക്ക് ടിക് ടോക് ഭാവിയിലുൾപ്പെടെ ഡൗൺലോഡ് ചെയ്യാൻ സാധിക്കാതെ വരും.
കഴിഞ്ഞയാഴ്ച, കാനഡ പ്രൈവസി കമ്മീഷൻ ടിക് ടോക്കിന്റെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും ഉപയോഗവും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ടിക് ടോക്കിന്റെ വിവര ശേഖരണ രീതികൾ ഉപയോക്താവിന്റെ ഫോണിലുള്ള വിവരങ്ങൾ ചോർത്തുമെന്ന് കാനഡയിലെ ട്രഷറി ബോർഡ് വ്യക്തമാക്കിയിരുന്നു.
ചൈനയും കാനഡയും തമ്മിലുള്ള ബന്ധം സമീപ വർഷങ്ങളിൽ വഷളായിട്ടുണ്ട്, പ്രത്യേകിച്ചും 2018 ൽ ഹുവായ് സീനിയർ എക്‌സിക്യൂട്ടീവിനെ യുഎസ് വാറണ്ടിന്റെ അടിസ്ഥാനത്തിൽ കാനഡയുടെ അറസ്റ്റിനും രണ്ട് കനേഡിയൻ പൗരന്മാരെ ചൈന പ്രതികാരമായി തടവിലാക്കിയതും ബന്ധം വഷളാകാൻ കാരണമായി.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു