November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

ഉക്രെയ്‌നിന് 100 മില്യൺ ഡോളർ സഹായ ഹസ്തവുമായി കാനഡ, റഷ്യൻ കപ്പലുകളെയും നിരോധിക്കും

https://chat.whatsapp.com/JAhWwGm5OuJC1YQunRhk80

യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുക്രെയ്‌നിന് 100 മില്യൺ ഡോളർ അധിക സഹായം നൽകാൻ കനേഡിയൻ ഗവൺമെന്റ് തീരുമാനിച്ചു. കൂടാതെ, കനേഡിയൻ തുറമുഖങ്ങളിലേക്കും ആഭ്യന്തര അതിർത്തിലേക്കും പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ ഉടമസ്ഥതയിൽ രജിസ്റ്റർ ചെയ്ത കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും നിരോധിക്കാൻ ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകൾ. സ്‌പെഷ്യൽ ഇക്കണോമിക് മെഷേഴ്‌സ് ആക്‌ട് അനുസരിച്ച് പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ നിരോധനം ഈ ആഴ്ച അവസാനം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഫിഷറീസ് ആൻഡ് കോസ്റ്റ് ഗാർഡ് മന്ത്രി ജോയ്സ് മുറെ അറിയിച്ചു.

“അടിയന്തര ആരോഗ്യ സേവനങ്ങൾ, പാർപ്പിടം, വെള്ളം, ഭക്ഷണം തുടങ്ങിയ അവശ്യ ജീവൻ രക്ഷാ സേവനങ്ങൾ എന്നിവ നൽകാൻ ഈ സാമ്പത്തിക സഹായം ഗുണകരമാകുമെന്ന്” സർക്കാർ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി കാനഡ 620 മില്യൺ ഡോളർ വരെ പരമാധികാര വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, ഉക്രേനിയൻ സേനയ്ക്ക് ടാങ്ക് വിരുദ്ധ ആയുധങ്ങളും നവീകരിച്ച വെടിക്കോപ്പുകളും അയയ്ക്കും.

യുദ്ധം ആരംഭിച്ച ശേഷം ഏകദേശം പത്തുലക്ഷത്തിലധികം അഭയാർത്ഥികൾ രാജ്യം വിട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യൻ ഷെല്ലാക്രമണവും ബോംബാക്രമണവും ഇതിനകം ജല പൈപ്പുകൾക്കും വൈദ്യുതി ലൈനുകൾക്കും അടിസ്ഥാന സേവനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

About The Author

error: Content is protected !!